ട്വിസ്റ്റും കോമഡിയും ഒരേ പോലെ ഇഴചേര്‍ന്ന് നില്ക്കുന്ന ചിത്രമാണ് അര്ജുന് അശോകന്, ബാലു വര്‍ഗീസ്, അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളന്’. സ്ഥിരം ക്ലീഷേ കഥാസന്ദര്‍ഭങ്ങള്‍ക്ക് അപ്പുറത്തേക്ക് പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്യത്തില്‍ ചിത്രം വിജയിച്ചു. കഴിഞ്ഞ 12 വര്‍ഷമായി നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണിയാണ്.
അനശ്വര രാജനും അര്ജുന് അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളന്’.പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അര്ജുന് അശോകനും ബാലുവും അനശ്വരാ രാജനും ഈ ചിത്രത്തിലെത്തുന്നത്. ഇടുക്കിയിലെ ഉള്‍നാടന്‍ മലയോര ഗ്രാമത്തിലേക്ക് എത്തുന്ന വൈദികന്റെ വേഷമാണ് ബാലുവര്‍ഗീസ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തോമസ് അച്ചന് ബാലുവര്‍ഗീസിന്റെ കരിയറിലെ തന്നെ വേറിട്ട പരീക്ഷണമാണ്. അടിമുടി ദുരൂഹവും കൗതുകവുമുണര്‍ത്തുന്ന വേഷത്തിലാണ് അര്ജുന് അശോകന് എത്തുന്നത്. തെല്ലൊന്ന് തെറ്റിയാല്‍ അടിമുടി പാളിപോവുന്ന കഥാപാത്രത്തെ കൈയടക്കത്തോടെയാണ് അര്ജുന് അശോകന് അവതരിപ്പിച്ചിരിക്കുന്നത്. ദുരൂഹതയും അതോടൊപ്പം കഥാഗതിയും നിര്‍ണ്ണയിക്കുന്ന കഥാപാത്രത്തെ അനശ്വര അനശ്വരമാക്കി തീര്‍ത്തു. അനശ്വരയുടെ കരിയറിലെ തന്നെ വേറിട്ട കഥാമുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.
ഇടുക്കിയുടെ മനോഹാരിത ഒപ്പിയെടുക്കുന്ന ഫ്രെയിമുകളാല്‍ സമ്പന്നമാണ് ഈ ചിത്രം. രണദീവിന്റെ ഛായഗ്രാഹണ മികവ് വളരെയധികം വ്യക്തമാക്കുന്ന ചിത്രമാണിത്.. ചിത്രത്തിന്റെ മൂഡിനെ കൃത്യമായ ദിശയില്‍ കൊണ്ടെത്തിക്കാന്‍ പശ്ചാത്തല സംഗീതത്തിനും സാധിച്ചു.സാം സി.എസാണ് സംഗീതം ചെയ്തിരിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]