പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്റെ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാനായത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മാധവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രധാനമന്ത്രിക്കും സഹോദരി ഭാവ്നിയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവ് സുരേഷിൻ്റെ കുറിപ്പ്.
കഴിഞ്ഞ ദിവസമാണ് അച്ഛൻ സുരേഷ് ഗോപിക്കും സഹോദരിക്കുമൊപ്പം മാധവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സന്ദർശനം. നരേന്ദ്ര മോദിയുമൊത്തുള്ള ചിത്രം നടൻ സുരേഷ് ഗോപിയും പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് ചിത്രങ്ങൾക്ക് കമൻ്റുമായി എത്തുന്നത്.
സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഇളയ ആളാണ് നടൻ കൂടിയായ മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ താരം അതിഥി വേഷത്തിൽ എത്തിയിരുന്നു. മാധവ് സുരേഷ് നായകനായി എത്തുന്ന ‘കുമ്മാട്ടിക്കളി’ അണിയറയിൽ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയും മാധവും മുഖ്യവേഷങ്ങളിലെത്തുന്ന ജെ.എസ്.കെ എന്ന ചിത്രവും പുരോഗമിക്കുകയാണ്.
നേരത്തെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുരേഷ് ഗോപി ക്ഷണിക്കാനെത്തിയ ചിത്രം ശ്രദ്ധനേടിയിരുന്നു. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പമാണ് താരം ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കെെമാറുന്ന ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ‘കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് മോദിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.
ജനുവരി പതിനേഴാം തീയതി ഗുരുവായൂരിൽ വെച്ചാണ് വിവാഹം. ശ്രേയസ്സ് മോഹന് ആണ് വരന്. കഴിഞ്ഞ ജൂലൈയില് ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില് വെച്ച് നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വിവാഹ റിസപ്ഷൻ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]