
കങ്കുവയുടെ പരാജയത്തിനുശേഷം സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സൂര്യ 45’. എആര്‍ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എആര്‍ റഹ്മാനാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍നിന്ന് റഹ്മാന് പിന്മാറിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
20-കാരനായ സായ് അഭ്യാങ്കറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് സായ് അഭ്യാങ്കര്‍.
സായ് അഭ്യാങ്കര്‍ സംഗീത സംവിധായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് സൂര്യ 45. രാഘവ ലോറന്‍സ് നായകനാകുന്ന ‘ബെന്‍സ്’ ആണ് നിലവില്‍ അഭ്യാങ്കര്‍ സംഗീതം ചെയ്യുന്ന സിനിമ.
ഭാര്യ സൈറാ ബാനുവുമായുള്ള വേര്‍പിരിയലിന് പിന്നാലെ സംഗീതത്തില്‍ നിന്നും എആര്‍ റഹ്മാന് ഇടവേളയെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് റഹ്മാന്റെ മക്കളായ ഖദീജയും അമീനും രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]