
ഐശ്വര്യ റായി- അഭിഷേക് ബച്ചന് വേര്‍പിരിയല്‍ വാര്‍ത്തകള്‍ കുറച്ചു നാളുകളായി സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ഗോസിപ്പുകളെ മുഴുവന്‍ തള്ളി ഇരുവരുടെയും സെല്‍ഫിയും ഈയടുത്ത് വൈറലായിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ ‘ബ്ലോഗ്’ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വ്യാജ വാര്‍ത്തകള്‍ പരത്തുന്ന സംസ്കാരത്തെ ആക്ഷേപിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ഈ ലോകത്ത് വിഡ്ഢികൾക്ക് യാതൊരു ക്ഷാമവുമില്ല. മറ്റുള്ളവരെ കുറിച്ച് എഴുതിയാണ് അവര്‍ സ്വന്തം ദുഷ്പ്രവര്‍ത്തികള്‍ മറയ്ക്കുന്നത്. അത്തരക്കാര്‍ക്ക് ഒരു കുറവും ഈ ലോകത്തില്ല. സ്വന്തം പോരായ്മകള്‍ മറച്ചുവെക്കാനായാണ് അവര്‍ ഓരോദിവസവും വസ്തുതയില്ലാത്ത, വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്.- അമിതാഭ് ബച്ചന് തന്റെ ബ്ലോഗില്‍ കുറിച്ചു
ഇതിന് മുന്‍പും അദ്ദേഹം എക്സ് അക്കൗണ്ടില്‍ അദ്ദേഹം സമാന പോസ്റ്റ് പങ്കുവെച്ചിരുന്നു. മിണ്ടരുത് എന്ന വാക്കിനൊപ്പം ദേഷ്യത്തിന്റെ ഇമോജിയും കൂടെ ചേര്‍ത്തായിരുന്നു പോസ്റ്റ് പങ്കുവെച്ചത്.
ഏറെനാളത്തെ പ്രണയത്തിന് ശേഷം 2007 ഏപ്രിലിലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011 നവംബറിലാണ് ഏക മകള്‍ ആരാധ്യ ജനിക്കുന്നത്. അടുത്ത കാലത്ത് മുംബൈയില്‍ നടന്നൊരു ആഡംബര കല്യാണത്തില്‍ ഐശ്വര്യയും അഭിഷേകും തനിച്ച് വന്നത് മുതല്‍ ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടി. എന്നാല്‍ ഇരുവരും ഇത്തരം വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]