
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബോളിവുഡ് താരം പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായത്. ഉദയ്പൂരിലെ ലീല പാലസില്‍ വച്ചായിരുന്നു വിവാഹം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, സാനിയ മിര്‍സ, ഹര്ഭജന് സിങ് തുടങ്ങിയവര്‍ അതിഥികളായിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വിവാഹത്തിന്റെ ചെലവ് സംബന്ധിച്ച് ചർച്ചകൾക്ക് നടന്നു. വിവാഹത്തിന് ബുക്ക് ചെയ്ത ഹോട്ടലിലെ ഒരു മുറിക്ക് 10 ലക്ഷം രൂപയാണ് ചെലവായതെന്ന ആരോപണങ്ങളുമുയർന്നു. ഇപ്പോഴിതാ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികൾ.
ആരോപിക്കപ്പെടുന്നതുപോലെ ബുക്ക് ചെയ്ത മുറികൾക്ക് ഇത്രയും തുക ചെലവായിട്ടില്ലെന്ന് രാഘവ് ഛദ്ദ വ്യക്തമാക്കി. വിവാഹത്തിനായി മുറികള്‍ ബുക്ക് ചെയ്ത ഉദയ്പുരിലെ ഹോട്ടല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലാണ്. സെവന് സ്റ്റാര്‍ അല്ല. അതിഥികള്‍ക്കായി 40 മുതല്‍ 50 വരെ മുറികളാണ് ബുക്ക് ചെയ്തതെന്നും ആരോപിക്കപ്പെടുന്നതുപോലെ ഒരു മുറിക്കും പത്ത് ലക്ഷം രൂപ ചെലവായിട്ടില്ലെന്നും രാഘവ് പറഞ്ഞു.
ആദ്യമായി രാഘവിനെ കണ്ടതിനുശേഷം അദ്ദേഹത്തെ പറ്റി കൂടുതല്‍ അറിയാനായി ഗൂഗിളില്‍ തിരഞ്ഞിരുന്നുവെന്ന് പരണീതി ചോപ്ര വെളിപ്പെടുത്തി. അയാള്‍ കല്ല്യാണം കഴിച്ചതാണോ? അദ്ദേഹത്തിന്റെ പ്രായമെത്രയാണ് ? തുടങ്ങിയ ചോദ്യങ്ങളാണ് ഗൂഗിളില്‍ തിരഞ്ഞതെന്നും അവര്‍ പറഞ്ഞു.
പ്രശസ്ത ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഡിസൈനിലുള്ള വിവാഹ വസ്ത്രമാണ് പരിണീതി വിവാഹത്തിന് ധരിച്ചിരുന്നത്. ഐവറി നിറത്തിലുള്ള ലെഹംഗയായിരുന്നു പരിണീതിയുടെ വേഷം. വെളുത്ത നിറത്തിലുള്ള കുര്‍ത്തയാണ് രാഘവ് ഛദ്ദ അണിഞ്ഞത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഒരുമിച്ചു പഠിച്ചകാലത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]