ഒക്ടോബര്‍ 31 ന് ആഗോള റിലീസായെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ 9 ദിവസത്തെ ആഗോള കലക്ഷന്‍ 77 കോടി 20 ലക്ഷം. കേരളത്തിലും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രം ഇതിനോടകം 13 കോടിയോളം നേടിയെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ആദ്യ ദിനം 175 സ്ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലും 200 ലധികം സ്ക്രീനുകളിലാണ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളുമുള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം 1992 ല്‍ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഭാസ്കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലര്‍ക്കിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലക്കി ഭാസ്കര്‍ കുതിക്കുന്നത്. തെലുങ്കില്‍ ഇതോടെ ഹാട്രിക് ബ്ളോക്ക്ബസ്റ്റര് നേടാനും ദുല്‍ഖര്‍ സല്മാന് സാധിച്ചു. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്ടൈന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ലക്കി ഭാസ്കര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]