
നടന് കാളിദാസിന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിലെത്തി ജയറാമും പാര്‍വതിയും. കാളിദാസിന്റെ വിവാഹത്തിന് ക്ഷണിക്കുന്ന ആദ്യ അതിഥിയാണ് സ്റ്റാലിന്. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് ഇരുവരും ക്ഷണക്കത്ത് കൈമാറിയത്.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു മോഡലായ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം. നീലഗിരി സ്വദേശിയാണ് 24 കാരിയായ താരിണി. 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയായ താരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദ ധാരിയാണ്. ഏറെ നാളുകളായി പ്രണയത്തിലാണ് ഇരുവരും.
എം.കെ. സ്റ്റാലിനും ഭാര്യ ദുര്‍ഗയ്ക്കും ഒപ്പമുള്ള ചിത്രം കാളിദാസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ജയറാമിനും പാര്‍വതിക്കുമൊപ്പം കാളിദാസും എത്തിയിരുന്നു.
ധനുഷ് നായകനായ രായന് ആണ് കാളിദാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]