
സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന ബോളിവുഡ് താരമാണ് ദീപിക പദുകോണ്‍. രാം ലീല, പദ്മാവത്, ബാജി റാവു മസ്താനി എന്നിങ്ങനെ നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. ഇപ്പോഴിതാ നടിയെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം ഓര്‍ത്തെടുക്കുകയാണ് സംവിധായകന് സഞ്ജയ്. ദീപികയുടെ സൗന്ദര്യത്തില്‍ ഒരു നിമിഷം ആശ്ചര്യപ്പെട്ട് നിന്നുപോയിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടറിനോടാണ് സംവിധായകന്റെ പ്രതികരണം.
ആദ്യമായി ദീപികയെ കാണുന്നത് അവരുടെ വീട്ടില്‍ വെച്ചാണ്. വീട്ടില്‍ പോയപ്പോള്‍ ദീപികയാണ് വാതില്‍ തുറന്നത്. ആദ്യം കണ്ടപ്പോള്‍ അവരുടെ കണ്ണുകളുടെ സൗന്ദര്യത്തില്‍ ഞാന്‍ തരിച്ചുപോയി. ഒരുപാട് ലോലയാണെന്നും അതീവസുന്ദരിയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അവര്‍ സംസാരിച്ചപ്പോള്‍ ആ ശബ്ദവും മനോഹരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.- സഞ്ജയ് പറഞ്ഞു.
ഈ പെണ്‍കുട്ടിയെ വാര്‍ത്തെടുക്കാമെന്നും അവര്‍ എവിടെയെങ്കിലും എത്തുമെന്നും എനിക്കറിയാമായിരുന്നു. താന്‍ ശരിയായ സമയത്ത് ശരിയായ സ്ഥലത്താണുള്ളതെന്ന് തിരിച്ചറിഞ്ഞെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
2013-ലാണ് ബന്‍സാലിയും ദീപികയും ആദ്യമായി ഒന്നിക്കുന്നത്. ഗോലിയോന്‍ കി രാസ്ലീല രാം ലീലയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. രണ്‍വീര്‍ സിങ്ങായിരുന്നു ചിത്രത്തിലെ നായകന്. സിംഗം എഗെയ്നാണ് ദീപികയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. അജയ് ദേവ്ഗണ് നായകനാകുന്ന ചിത്രം ദീപാവലി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]