പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ രജനീകാന്തിനെ വരവേറ്റ് ആരാധകര്‍. ചിത്രീകരണത്തിന്റെ ഭാഗമായി രജനീകാന്ത് സഞ്ചരിക്കുമ്പോള്‍ നൂറ് കണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വഴിയില്‍ കാത്തു നില്‍ക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരായ ബിജു സി.സി പകര്‍ത്തിയ ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലുള്ള രജനിയെയാണ് കാണാന്‍ സാധിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ശ്യംകുമാര്‍ പകര്‍ത്തിയ വീഡിയോയിയില്‍ കാറിന്റെ സണ്‍റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന താരത്തെ കാണാം.
‘തലൈവര്‍ 170’-ന്റെ ചിത്രീകരണത്തിനായാണ് രജിനി തിരുവനന്തപുരത്തെത്തിയത്. പത്തു ദിവസമാണ് ചിത്രീകരണം. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ആരാധകര്‍ വലിയ സ്വീകരണം നല്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കന്യാകുമാരി ജില്ലയില്‍നിന്നും എത്തിയ ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. പത്ത് ദിവസം ശംഖുംമുഖത്തും ജില്ലയിലെ മറ്റു സ്ഥലങ്ങളിലും ചിത്രീകരണം നടക്കുമെന്നാണ് വിവരം. സുരക്ഷാകാരണങ്ങളാല്‍ ഷൂട്ടിങ് ലോക്കേഷനുകള്‍ പുറത്തറിയാതിരിക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. നഗരത്തിലെ ഒരു ആഡംബര ഹോട്ടലിലാണ് അദ്ദേഹം താമസിക്കുന്നത്.
ഇതാദ്യമായാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ സിനിമ ചിത്രീകരിക്കുന്നത്. 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം രജനി അമിതാഭ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രം എന്ന പ്രത്യേകതയും തലൈവര്‍ 170നുണ്ട്. വന്‍ പ്രേക്ഷകപ്രീതി നേടിയ ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേല്‍ രാജ ഒരുക്കുന്ന ചിത്രമാണ് തലൈവര്‍ 170.
കന്യാകുമാരിക്കാരനായ പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ രജനി എത്തുന്നത് എന്നാണ് വിവരം. റിതിക സിംഗ്, ദുഷാര വിജയന് എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്.
നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറായിരുന്നു രജനികാന്തിന്റെതായി അവസാനം ഇറങ്ങിയ ചിത്രം. സൂപ്പര്‍ ഹിറ്റായ ജയിലറില്‍ മലയാളത്തില്‍ നിന്നും ചിത്രത്തില്‍ വില്ലനായി എത്തിയത് വിനായകനായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
Content Highlights: Rajinikanth at thiruvananthapuram, 170 film shooting location viral video , amitabh bachchan, fasil
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ