
ഗര്‍ര്‍ര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന മോജോ എന്ന സിംഹത്തെ പരിചയപ്പെടുത്തി നടന് കുഞ്ചാക്കോ ബോബന്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ ‘ദര്ശന്’ എന്നു പേരുള്ള സിംഹമായാണ് ചിത്രത്തിലെത്തുന്നത്. സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്. …അതും മാന്ത് കിട്ടിയ എന്നോട്. . എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന് മോജോയെ പരിചയപ്പെടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
കുഞ്ചാക്കോ ബോബന് പുറമേ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാനവേഷത്തിലെത്തുന്ന ‘ഗര്‍ര്‍ര്‍’ ജെയ് കെയാണ് സംവിധാനം ചെയ്യുന്നത്. ‘ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന് ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ‘ഗര്‍ര്‍ര്‍…’-ന്റെ പ്രത്യേകതയാണ്.
ഛായാഗ്രഹണം: ജയേഷ് നായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മിഥുന് എബ്രഹാം, എഡിറ്റര്‍: വിവേക് ഹര്ഷന്, പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സെന്റ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്, കൈലാസ് മേനോന്, ടോണി ടാര്‍സ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണല്‍ ഡയലോഗുകള്‍: RJ മുരുകന്, ക്രിയേറ്റീവ് ഡയറക്ടര്‍: ആല്വിന് ഹെന്റി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മിറാഷ് ഖാന്, വരികള്‍: വൈശാഖ് സുഗുണന്, ഡിസൈന്‍: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]