
ബെംഗളൂരു: പതിനാറാം ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ട് മലയാളം സിനിമകൾക്ക് പുരസ്കാരം. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ അർഫാസ് അയൂബിന്റെ ‘ലെവൽ ക്രോസ്’ രണ്ടാം സ്ഥാനം നേടിയപ്പോൾ ഏഷ്യൻ സിനിമാ വിഭാഗത്തിൽ ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ പ്രത്യേക ജൂറി പരാമർശം നേടി.
ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഹിന്ദി സിനിമ ‘ഹ്യൂമൻസ് ഇൻ ദ ലൂപ്പി’നാണ് ഒന്നാം സ്ഥാനം. അഭിലാഷ് ശർമ സംവിധാനം ചെയ്ത ‘സ്വാഹ’ മൂന്നാം സ്ഥാനം നേടി. ഏഷ്യൻ സിനിമാ വിഭാഗത്തിൽ ‘ഇൻ ദ ലാൻഡ് ഓഫ് ബ്രദേഴ്സ്’ ഒന്നാം സ്ഥാനം നേടി. ‘റീഡിങ് ലോലിത ഇൻ ടെഹ്റാൻ’ രണ്ടാം സ്ഥാനവും ‘സാബ’ മൂന്നാം സ്ഥാനവും നേടി. കന്നഡ സിനിമാ വിഭാഗത്തിൽ ‘മിക്ക ബന്നഡ ഹക്കി’ ഒന്നാം സ്ഥാനം നേടി.
‘പിഡയി’ രണ്ടാം സ്ഥാനവും ‘ദസ്കത്ത്’ മൂന്നാം സ്ഥാനവും നേടി. ചലച്ചിത്രോത്സവത്തിൽ മുതിർന്ന നടി ഷബാന അസ്മിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ ഷബാന അസ്മിയെ അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]