
ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡിന്റെ ബാഗുമായി പൊതുചടങ്ങിനെത്തിയ ബോളിവുഡ് നടി ആലിയ ഭട്ടിനെതിരേ വ്യാപക വിമര്‍ശനം. 2.3 ലക്ഷം രൂപ വരുന്ന ഈ ബാഗ് പശുക്കുട്ടിയുടെ തുകല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആനകളെ കൊമ്പിനുവേണ്ടി വേട്ടയാടുന്നതും അതിനെതിരേ വനപാലകര്‍ നടത്തുന്ന പോരാട്ടവും പ്രമേയമാക്കിയ പോച്ചര്‍ എന്ന വെബ്സീരീസിന്റെ എക്സിക്യൂട്ടീവ് നിര്‍മാതാവാണ് ആലിയ. അതാണ് കടുത്ത വിമര്‍ശത്തിന് കാരണമായി തീര്‍ന്നത്.
വെബ്സീരീസിന്റെ ച്രചാരണത്തിന്റെ ഭാഗമായുള്ള വീഡിയോകളില്‍ ആലിയ പ്രത്യക്ഷപ്പെടുകയും ആനവേട്ടയ്ക്കെതിരേ സംസാരിക്കുകയും ചെയ്തിരുന്നു. മൃഗസംരക്ഷണം പറഞ്ഞ ആലിയ തുകലിന്റെ ബാഗുപയോഗിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഒരു ഭാഗത്ത് സാമൂഹ്യപ്രവര്ത്തത്തെക്കുറിച്ച് പറയുന്നു, മറുഭാഗത്ത് മൃഗ വേട്ടയെ പ്രോത്സാഹിപ്പിക്കുന്നു, ഇതൊരിക്കലും പൊതുസമൂഹത്തിന് ദഹിക്കുകയില്ല, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേ സമയം വ്യക്തിജീവിതത്തെയും പൊഫഷനേയും കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്ന് ആലിയയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച പോച്ചറില്‍ നിമിഷ സജയന്, റോഷന് മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഫെബ്രുവരി 23 ന് ഇന്ത്യയിലും ലോകമെമ്പാടും പ്രൈം വീഡിയോയിലൂടെയാണ് വെബ്സീരീസ് പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]