![](https://newskerala.net/wp-content/uploads/2025/02/ed20sheeran20stopped20by20bangloure20police-1024x576.jpg)
ലോകമൊട്ടാകെ ആരാധകരുള്ള ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ് എഡ് ഷീരന്. അദ്ദേഹത്തിന്റെ ഐ ഡോണ്ട് കെയര്‍, ഷേപ്പ് ഓഫ് യു, ലീവ് യുവര്‍ ലൈഫ്, പെര്‍ഫക്ട് തുടങ്ങിയ ഗാനങ്ങള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് തരംഗം സൃഷ്ടിച്ചു.
വിദേശപര്യടനത്തിന്റെ ഭാഗമായി ഇപ്പോള്‍ ഇന്ത്യയിലാണ് എഡ്.ഷീരന്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംഗീത ഇതിഹാസം എ.ആര് റഹ്മാന് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.
എഡ് ഷീരന്റെ അടുത്ത സംഗീത പരിപാടിയുടെ വേദിയൊരുങ്ങുന്നത് ബെംഗളൂരുവിലാണ്. എന്‍.ഐ.സി.ഇ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അതിനിടെ ഗായകന്റെയും സംഘത്തിന്റെയും ഒരു വീഡിയോ വൈറലാവുകയാണ്.
ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ റോഡരികില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എഡ്. ഷീരനെ പോലീസ് തടയുന്നതാണ് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആരാണ് നിങ്ങളെന്ന് ചോദിച്ച പോലീസ് അവിടെ നിന്ന് ഒഴിഞ്ഞു പോകാനും ആവശ്യപ്പെടുന്നു.
പരിപാടി അവതരിപ്പിക്കാന്‍ ഗായകനും സംഘവും അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. റോഡിലും ഫുട്പാത്തിലും കലാപ്രകടനം നടത്താന്‍ അനുമതി നല്‍കില്ല. അത് മറ്റുള്ളവരുടെ സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കും- പോലീസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]