ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരിച്ച് നടി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിൽ അല്ല. ആരെയും ഉപദ്രവിക്കാൻ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയിൽ താൻ ആഹ്ലാദിക്കുകയില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണരൂപം
ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിൽ അല്ല ഞാൻ.
നിർത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തികെട്ട് ഞാൻ പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്.
ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയിൽ ഞാൻ ആഹ്ലാദിക്കുകയും ഇല്ല.
ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനിൽ പോകാൻ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു…
നമ്മുടെ നിയമവ്യവസഥക്ക് വലിയ ശക്തിയുണ്ട്, സത്യത്തിനും…
എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി.
എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രത്യേകസംഘം വയനാട്ടിലെ എസ്റ്റേറ്റില്‍നിന്ന് ബുധനാഴ്ച രാവിലെ ഒമ്പതോടെ കസ്റ്റഡിയിലെടുത്ത ബോബിയെ വൈകീട്ട് ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്. ചോദ്യംചെയ്യലിനുശേഷം 7.15-ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]