കൊച്ചി: കലയും സംഗീതവും ഫാഷനും ഫുഡും സാഹസികതയുമെല്ലാം കൈകോർക്കുന്ന സ്വപ്നതീരമാകാനൊരുങ്ങി കൊച്ചി. മാതൃഭൂമി കപ്പ കൾച്ചർ രണ്ടാം എഡിഷന് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ ഔദ്യോഗിക തുടക്കമായി.
അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ വേർപാടിൽ ഒരു മിനിറ്റ് ദുഃഖാചരണം നടത്തിക്കൊണ്ടാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, നടൻ ആസിഫ് അലി, കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ, കൊച്ചി മേയർ എം. അനിൽ കുമാർ, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പിവി. ചന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ്, മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ എം.എസ് മയൂര, മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ് എം.എസ് ദേവിക തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചിയുടെ രാപ്പകലുകളെ സംഗീതസാന്ദ്രമാക്കാൻ ജനുവരി 10 മുതൽ 12 വരെ എറണാകുളം ബോൾഗാട്ടി പാലസിലാണ് കപ്പ കൾച്ചർ അരങ്ങേറുന്നത്. സംഗീതത്തിന്റെ എല്ലാ തലങ്ങളെയും കോർത്തിണക്കി, ദേശീയ-അന്തർദേശീയ തലങ്ങളിലുള്ള ഒട്ടേറെ കലാകാരൻമാർ ഇതിന്റെ ഭാഗമാകും. ബ്രസീലുകാരനായ വിക്ടർ റൂയിസും റഷ്യയിൽ നിന്നുള്ള ഗ്ലാഫിറയും മാക്സിം ഡാർക്കും ഇറ്റലിയിൽ നിന്നുള്ള ജോർജിയ ആംഗുലിയും ഫ്രാൻസിൽ നിന്നുള്ള ഒളിമ്പേ 4000-ഉം യു.കെ.യിൽനിന്നുള്ള കസ്സീമും അടക്കമുള്ളവർ കപ്പ കൾച്ചറിന്റെ ഭാഗമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]