നടി ഹണിറോസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുത്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന വേളയില്‍ സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഗോപി സുന്ദര്‍ പോസ്റ്റില്‍ പറയുന്നു. അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുമ്പോള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. സൈബര്‍ ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ തുടങ്ങിയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഓഫ്ലൈനായും ഓണ്‍ലൈനായും പോസ്റ്റ് ചെയ്യുമ്പോള്‍ ചിന്തിക്കണം. മറ്റുള്ളവരോട് ബഹുമാനത്തോടെയും ദയയോടെയും പെരുമാറുക. സുരക്ഷിതരായിരിക്കു. പോസിറ്റിവ് ഡിജിറ്റല്‍ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കൂ. ഒരു പണി വരുന്നുണ്ട് അവറാച്ചാ
ഉദ്ഘാടനപരിപാടിക്കെത്തുമ്പോള്‍ ധരിക്കുന്ന വസ്ത്രത്തെയടക്കം അടിസ്ഥാനമാക്കി വലിയ സോഷ്യല്‍ബൂള്ളീങ്ങായിരുന്നു കഴിഞ്ഞ കുറെക്കാലമായി ഹണി റോസ് നേരിട്ടുകൊണ്ടിരുന്നത്. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്ഥാപനത്തില്‍ നടി ഉദ്ഘാടനത്തിനെത്തുന്നതും അവരുടെ മുന്നില്‍ വെച്ചു തന്നെ ദ്വയാര്‍ഥ പ്രയോഗം നടത്തുകയുമെല്ലാം ചെയ്യുന്നത്. ഇത്കേട്ട് കയ്യടിക്കുകയും ആര്‍ത്ത് വിളിക്കുയും ചെയ്യുന്നവരുടെ വീഡിയോ ഇപ്പോഴും അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലുണ്ട്. സംഭവം വിവാദമായതോടെ പിന്നീടതിനെ ന്യായീകരിക്കുകയും കൂടുതല്‍ ദ്വയാര്‍ഥ പ്രയോഗം നടത്തുകയും ചെയ്ത് രംഗത്ത് വന്നതും ബോബി തന്നെ. അപ്പോഴും ഇത് അറസ്റ്റിലേക്കോ റിമാന്‍ഡിലേക്കോ പോവുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതുമില്ല. തുടര്‍ന്നാണ് നടി പരാതി കൊടുക്കുന്നതും പോലീസ് വളഞ്ഞിട്ട് പിടിച്ച് അറസ്റ്റ് ചെയ്യുന്നതിലേക്കുമെത്തിയത്.
കഴിഞ്ഞദിവസമാണ് സ്ത്രീകളോട് നല്ല ശരീരഘടനയാണല്ലോയെന്ന കമന്റ് പോലും ലൈംഗികാതിക്രമം ആവുമെന്ന് ഒരു കേസ് തീര്‍പ്പാക്കികൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഹണിറോസിന്റെ പരാതിയില്‍ ബോബിയെ അറസ്റ്റ് ചെയ്യുന്നതും എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്യുന്നതുമെന്നത് ശ്രദ്ധേയം.
തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പരമാര്‍ശം നടത്തുന്നവര്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് ഹണിറോസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]