2009-ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കെത്തിയ നടിയാണ് അര്‍ച്ചന കവി. വന്‍ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമായിരുന്നു അത്. നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷം അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയതും വാര്‍ത്തകളില്‍ ഇടംനേടിയതും. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെ സിനിമയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ചും വിവാഹത്തെയും വിവാഹ മോചനത്തെയും കുറിച്ചും പിന്നീട് വിഷാദത്തിന്റെ പിടിയിലായതിനെ കുറിച്ചുമെല്ലാം താരം തുറന്നു സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യങ്ങളെ കുറിച്ചെല്ലാം കൂടുതല്‍ സംസാരിച്ചിരിക്കുകയാണ് നടി.
വിവാഹ മോചനം കഴിഞ്ഞ് അതില്‍ നിന്നടക്കം പുറത്തുവന്നപ്പോഴാണ് അത് ഇത്രയല്ലേ ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നിയതെന്നും അര്‍ച്ചന പറയുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംഭവിച്ചത് കോവിഡ് കാലത്തായിരുന്നുവെന്നും അതുകൊണ്ടു തന്നെ ആളുകളുമായി ഇത്തരം കാര്യങ്ങളൊന്നും സംസാരിക്കേണ്ടിവരികയോ ആരും തന്നെ ഭര്‍ത്താവ് എവിടെയെന്ന് ചോദിക്കുകയോ ഒന്നും ഉണ്ടായില്ലെന്നും അര്‍ച്ചന വ്യക്തമാക്കി. സൊസൈറ്റിയുമായി ഇക്കാര്യങ്ങളൊന്നും പറയേണ്ടി വരാത്തത് കൊണ്ട് കോവിഡ് തനിക്കൊരു അനുഗ്രഹമായിട്ടാണ് തോന്നിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അമ്മ മെഡിക്കല്‍ മേഖലയിലായിരുന്നതിനാല്‍ തന്നെ വിഷാദത്തെ മറികടക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ലെന്നും താരം പറഞ്ഞു. ഇത്തരം ഘട്ടങ്ങളില്‍ പിന്തുണയ്ക്കാന്‍ ആരുമില്ലാത്ത ആളുകളുടെ സാഹചര്യമായിരുന്നില്ല തന്റേത്. പിന്നെ വീട്ടില്‍ എല്ലാവരും തന്നെ എത്ര വലിയ സീരിയസ് കാര്യമാണെങ്കില്‍ പോലും അത് വളരെ ലൈറ്റ് ആയിട്ട് എടുക്കുന്നവരാണ്. അതും വലിയ രീതിയില്‍ സഹായകമായി.
വിവാഹമോചനത്തെ പറ്റി താന്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍ സ്വീകരിച്ച രീതിയാണ് തന്നെ ഞെട്ടിച്ചുകളഞ്ഞതെന്നും അര്‍ച്ചന പറഞ്ഞു. അന്ന് കയ്യടികളോടെയാണ് അവിടെ കൂടിനിന്നവര്‍ അതിനോട് പ്രതികരിച്ചത്. ഇത്തരം കാര്യങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ സമൂഹം എത്രത്തോളം മാറി എന്നതാണ് ശ്രദ്ധേയമായ കാര്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
നീലത്താമരയ്ക്കു പിന്നാലെ മമ്മി ആന്‍ഡ് മി, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഹണി ബീ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. താന്‍ നേരിട്ട വിഷാദരോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു. പ്രിമെന്‍സ്ട്രുവല്‍ ഡയസ്ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു താരത്തിന്. മൂന്നു വര്‍ഷത്തോളം അതിനുള്ള ചികിത്സയിലായിരുന്നു. അതിനിടെയായിരുന്നു വിവാഹ മോചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]