മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിനു ശേഷം നിത്യാ മേനോന് നായികയായി എത്തുന്ന ചിത്രമാണ് കാതലിക്ക നേരമില്ലൈ. നിത്യയ്ക്കൊപ്പം ജയം രവിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് ഇപ്പോള്‍ നടി. ഇപ്പോഴിതാ ചെന്നൈയില്‍ ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിനിടെ നിത്യയും സംവിധായകന് മിഷ്കിനുമായുള്ള രസകരമായ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചടങ്ങിനെത്തിയ തന്റെ അടുത്തേക്ക് വന്ന മിഷ്കിനോട് തന്നെ ഞെരുക്കരുതെന്ന് പറഞ്ഞ് ആലിംഗനം ചെയ്യുന്നതിൽ നിന്ന് തടയുകയാണ് നിത്യ. ആലിംഗനം ചെയ്ത് തന്റെ വസ്ത്രം ചീത്തയാക്കരുതെന്ന് തമാശയായി നിത്യ പറയുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ നിത്യ, മിഷ്കിനെയും മിഷ്കിന് തിരിച്ച് നിത്യയേയും ചുംബിക്കുന്നതും കാണാം.
നിലവിലെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് പ്രധാന വേഷത്തിലെത്തിയ 2020-ലെ സൈക്കോ എന്ന ചിത്രത്തില്‍ നിത്യയും മിഷ്കിനും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം കാതലിക്ക നേരമില്ലൈയുടെ ട്രെയിലര്‍ ലോഞ്ചിന് ജയം രവി, എ.ആര് റഹ്മാന്, അനിരുദ്ധ് രവിചന്ദര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഉദയനിധി സ്റ്റാലിന്റെ ഭാര്യ കിരുത്തിഗ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഈ മാസം 14-നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]