കാപി പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീഷ് പോത്തൻ നായകനാവുന്ന അം അഃ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സംവിധായകൻ സിബി മലയിൽ നിർവഹിച്ചു. സംവിധായകൻ ബ്ലെസിയുടെ സാന്നിധ്യത്തിലായിരുന്നു തോമസ് സെബാസ്റ്റ്യൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. സംവിധായകൻ ജോസ് തോമസ്, സംഗീത സംവിധായകൻ ഗോപി സുന്ദർ സിനിമയിലെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
സെബ ടോമി, സൽമാൻ കോറോത്ത് എന്നിവർ നേതൃത്വവും നൽകിയ സംഗീതനിശ ചടങ്ങിന് മാറ്റ് കൂട്ടി. പ്രൊഡക്ഷൻ ടീം പുതുതായി പരിചയപ്പെടുത്തിയ അം അഃ ഗെയിം, വിഷ് ടിക്കറ്റ്, ക്യു.ആർ. കോഡ്, ലൊക്കേഷൻ VR എസ്പിരിയൻസ്, തുടങ്ങിയവ കാണികളിൽ കൗതുകമുണ്ടാക്കി. ജനുവരി 24-നാണ് ചിത്രത്തിന്റെ റിലീസ്.
ജമ്നാപ്യാരിക്ക് ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അം അഃ. ദിലീഷ് പോത്തനെ കൂടാതെ ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ശ്രുതി ജയൻ, ജയരാജ് കോഴിക്കോട്, മാല പാർവതി, മീരവാസുദേവ് എന്നിവർ അഭിയിക്കുന്ന ചിത്രത്തിൽ തമിഴിയിൽ പ്രശസ്തയായ ദേവദർശിനിയാണ് നായികയായി എത്തുന്നത്.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ സസ്പെൻസ് ഡ്രാമ ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥാണ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ. എഡിറ്റിംഗ് – ബിജിത് ബാല. കലാസംവിധാനം – പ്രശാന്ത് മാധവ് . മേക്കപ്പ് – രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് – കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി. സ്റ്റിൽസ് – സിനറ്റ് സേവ്യർ. പി. ആർ. ഓ. – മഞ്ജു ഗോപിനാഥ്. ഡിസൈൻസ് – യെല്ലോടൂത്ത്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]