നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിലെ ജനകീയനാണ് സോനുസൂദ്. മണികര്‍ണിക എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം കങ്കണയുമായി നല്ലബന്ധത്തിലല്ലെന്ന് പറയുകയാണ് സോനു. കങ്കണയുടെ എമര്‍ജന്‍സി, സോനു സൂദിന്റെ ഫത്തേഹ് എന്നീ സിനിമകള്‍ ഒരേ സമയം പ്രദര്ശനത്തിനൊരുങ്ങുകയാണ്. ഫത്തേഹിന്റെ പ്രമോഷന് വേളയിലാണ് കങ്കണയെ കുറിച്ച് സോനു പറയുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് മണികര്‍ണികയില്‍ നിന്ന് സോനു പിന്മാറിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു
‘മണികര്‍ണികയില്‍ നിന്ന് പുറത്ത് വരുന്നത് വരെ ഞാനും കങ്കണയും തമ്മില്‍ വളരെ നല്ല ബന്ധത്തിലായിരുന്നു.കങ്കണ എന്റെ നല്ല സുഹൃത്തായതുകൊണ്ടാണ് ആ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. കങ്കണയുമായി നല്ല ബന്ധത്തില്‍ അല്ലെങ്കിലും വീട്ടുകാരുമായി നല്ല ബന്ധമാണുള്ളത്. എന്നോട് നല്ല സൗഹൃദമുണ്ടായിരുന്ന വ്യക്തിയുമായി എനിക്ക് പ്രശ്നമുണ്ടെങ്കിലും അവര്‍ക്കെതിരെ യാതാന്നും പറയില്ലെന്നത് എന്റെ നിയമമമാണ്’- സോനു പറയുന്നു.
ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. പക്ഷേ അവര്‍ക്കെതിരെ ഞാന്‍ യാതൊന്നും പറയില്ല. നല്ലൊരു സുഹൃത്തായിരുന്ന വ്യക്തി ഇങ്ങനെ പറഞ്ഞല്ലോ എന്നോര്‍ത്ത് വിഷമം ചിലപ്പോള്‍ ഉണ്ടാവാം. കങ്കണ മോശം വ്യക്തിയല്ല, അതവരുടെ മണ്ടത്തരമാണെന്നാണ് എനിക്ക് തോന്നുന്നത്.- സോനു വ്യക്തമാക്കി.
സിനിമയിലേക്ക് കങ്കണ അവസരം കൊടുക്കകയാണെങ്കില്‍ എന്തു ചെയ്യുമെന്ന് ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി നല്‍കിയത്. മണികർണികയ്ക്ക് ശേഷം ഇരുവരും സംസാരിച്ചിട്ടെന്നും പൊതുസുഹൃത്ത് പ്രശ്നം പരിഹരിക്കാന്‍ ഇറങ്ങിയപ്പോഴും താന്‍ പിന്മാറുകയായിരുന്നുവെന്നും സോനു പറഞ്ഞു
വനിതാസംവിധായികയുടെ കീഴില്‍ ജോലി ചെയ്യാനാവാത്തത് കൊണ്ടാണ് സോനു പിന്മാറിയതെന്നായിരുന്നു കങ്കണയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ സോനു നിഷേധിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]