
തമിഴിലെ മുൻനിര യുവസംവിധായകരിലൊരാളാണ് വിഘ്നേഷ് ശിവൻ. പുതിയ ചിത്രമായ എൽ.ഐ.സി-ലവ് ഇൻഷുറൻസ് കോർപ്പറേഷന്റെ തിരക്കുകളിലാണ് അദ്ദേഹം. സംവിധായകൻ പ്രദീപ് രംഗനാഥൻ നായകനാവുന്ന ചിത്രം ഇപ്പോളൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്.
സിനിമയുടെ പേര് തന്നെയാണ് പ്രശ്നത്തിന് കാരണം. സിനിമയ്ക്ക് എൽ.ഐ.സി എന്ന പേരിട്ടതിനെതിരെ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഉടനടി സിനിമയുടെ പേരുമാറ്റണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യമുന്നയിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർന്ന് കമ്പനി നോട്ടീസും അയച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ചിത്രത്തിന്റെ പേരുമാറ്റിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരാണ് എൽ.ഐ.സി സിനിമയിൽ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്നേഷിനൊപ്പം പ്രദീപ്, കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവർ ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്.
അനിരുദ്ധ് ആണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. രവി വർമനാണ് ഛായാഗ്രഹണം. സെവൻ സ്ക്രീൻ സ്റ്റുഡിയോസും റൗഡി പിക്ചേഴ്സും ചേർന്നാണ് എൽ.ഐ.സിയുടെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]