
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമൊത്തുള്ള ചിത്രം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ജിമ്മിൽ വെച്ചാണ് ഇരുവരുടേയും കണ്ടുമുട്ടൽ. ‘ഫാൻ ബോയ് മൊമന്റ്’ എന്ന ഹാഷ്ടാഗ് സഹിതമാണ് മുരളീധരനൊപ്പമുള്ള ചിത്രം ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനെ കാണാനുള്ള ഭാഗ്യം തനിക്കുണ്ടായി എന്നും ഇന്നത്തെ വർക്കൗട്ട് ആവേശകരമായിരുന്നു എന്നും ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് രസകരമായ കമെന്റുമായി എത്തുന്നത്. ടൊവിനോ നായകനായെത്തിയ മിന്നൽ മുരളി എന്ന ചിത്രത്തെ മുൻനിർത്തിയാണ് ഭൂരിഭാഗം കമെന്റുകളും.
നാട്ടുകാരെ ഓടിവരണേ ജിമ്മിന് തീ പിടിച്ചേ, മിന്നൽ മുരളിയും സ്പിന്നർ മുരളിയും, മിന്നൽ മുരളിക്കൊപ്പം സ്പിന്നർ മുരളി തുടങ്ങിയ കമെന്റുകൾ ആരാധകർ പങ്കുവെക്കുന്നുണ്ട്. മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറഞ്ഞ ‘800’ എന്ന ചിത്രത്തിനെക്കുറിച്ചും ആളുകൾ സംസാരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]