
വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത ധൂലിപാലയും നാഗചൈതന്യയും. ഡിസംബര്‍ നാലാം തീയതിയായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരുന്നു വേദി.
നാഗ ചൈതന്യ താലിചാര്ത്തുന്നതിന്റെയും ശോഭിതയുടെ കാല്‍വിരലില്‍ മിഞ്ചി അണിയിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചവയുടെ കൂട്ടത്തിലുണ്ട്.
Image courtesy: https://www.instagram.com/p/DDUZASIuJoI/?img_index=1
പ്രിയതാരങ്ങളുടെ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ എത്തിയതോടെ ആശംസകളുമായി ആരാധകരുമെത്തി. കമന്റ് ബോക്സിലേറെയും ആശംസകളാണ്. അതേസമയം, ഇത്രയും മനോഹരിയായൊരു വധുവിനെ കണ്ടിട്ടില്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്.
Image courtesy: https://www.instagram.com/p/DDUZASIuJoI/?img_index=1
നാഗചൈതന്യയുടെ അച്ഛന് നാഗാര്‍ജുനയായിരുന്നു വിവാഹം കഴിഞ്ഞതിന് പിന്നാലെ ആദ്യചിത്രങ്ങള്‍ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]