
നടിയും ഗായികയുമായ യൂലിയ വന്തുറിന്റെ അച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്. ദുബായില്‍ നടന്ന ആഘോഷത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍, യൂലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ഹാപ്പി ബെര്‍ത് ഡേ ഡാഡ്, ഐ ലവ് യൂ ആന്‍ഡ് താങ്ക് യൂ. രണ്ട് ഹീറോകള്‍ എന്ന് എഴുതിയ കുറിപ്പിനൊപ്പം അച്ഛനും സല്മാനുമൊപ്പമുള്ള യൂലിയയുടെ ചിത്രം കാണാം. തൊട്ടടുത്ത ചിത്രത്തില്‍ സല്‍മാനും യൂലിയയും യൂലിയയുടെ മാതാപിതാക്കളുമാണുള്ളത്.
റൊമാനിയക്കാരിയായ യൂലിയയും സല്‍മാനും കുറച്ചുകാലമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരും ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സല്‍മാനും കുടുംബവും ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലെ സജീവസാന്നിധ്യമാണ് യൂലിയ. കഴിഞ്ഞ മാസം സല്മാന് ഖാന്റെ അച്ഛന്, സലിം ഖാന്റെ പിറന്നാള്‍ ആഘോഷത്തില്‍ യൂലിയയും പങ്കെടുക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.
പ്രമുഖ സംഗീത സംവിധായകന് ഹിമേഷ് രേഷാമിയയുടെ എവരി നൈറ്റ് ആന്‍ഡ് ഡേ എന്ന ഗാനം പാടിക്കൊണ്ടാണ് ഇന്ത്യന്‍ സംഗീതമേഖലയിലേക്ക് യൂലിയ കടന്നുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]