
എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സദസ്സിലേക്ക് തിരക്കിട്ട് നടന്നുവന്ന നടി ഗ്രേസ് ആന്റണി മുന്‍നിരയിലുണ്ടായിരുന്ന പലര്‍ക്കും കൈ കൊടുത്തുകൊണ്ടാണ് കയറി വന്നത്. എന്നാല്‍ തിരക്കിട്ട് നടക്കുന്നതിനിടെ മുന്‍നിരയിലിരുന്ന സുരാജ് വെഞ്ഞാറമൂടിനെ ഗ്രേസ് കണ്ടില്ല. ഗ്രേസിന് കൈകൊടുക്കാന്‍ സുരാജ് കൈ നീട്ടിയെങ്കിലും ഗ്രേസ് കാണാതെ മുന്നോട്ട് നീങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ തിരിച്ച് വന്ന് കൈകൊടുക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘ ഇത് അങ്ങനെ ഒന്നുമല്ലടാ’ എന്ന സുരാജിന്റെ ഡയലോഗ് തന്നെ ഗ്രേസ് വീഡിയോക്ക് കമന്റായി ഇട്ടു. അതിന് മറുപടിയായി ‘ഞാന്‍ മാത്രമല്ല ടൊവിനോയും ഉണ്ട്’ എന്ന് സുരാജ് മറുപടി നല്കി. എന്നാല്‍ ബേസില്‍ സംഭവത്തിന് ശേഷം താന്‍ ആര്‍ക്കും കൈകൊടുക്കാറേ ഇല്ല എന്നായിരുന്നു ടൊവിനോയുടെ കമന്റ്.
നേരത്തെ കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്ബോള്‍ ഫൈനലിന്റെ സമാപനച്ചടങ്ങില്‍ മെഡല്‍ വിതരണത്തിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന് പൃഥ്വിരാജിന് താരം കൈകൊടുത്ത സംഭവം വലിയ ട്രോള്‍ ആയിരുന്നു. ടൊവിനോയ്ക്ക് ഒരു മധുരപ്രതികാരത്തിനുള്ള അവസരം എന്ന രീതിയിലാണ് ആരാധകര്‍ ഈ സംഭവത്തെ ഏറ്റെടുത്ത് വൈറലാക്കിയത്.
ഈ സംഭവത്തിന് മുമ്പ് മരണമാസ്സ് എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെ പൂജാരി കൊണ്ടുവന്ന ആരതി ടൊവിനോ കൈ നീട്ടി തൊഴാന്‍ ശ്രമിക്കുമ്പോള്‍ പൂജാരി അത് കാണാതെ ആരതിയുമായി പോവുന്നതും അടുത്തുണ്ടായിരുന്ന ബേസില്‍ ഇത് കണ്ട് കളിയാക്കി ചിരിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ബേസിലിന് സമാനമായ അനുഭവം ഉണ്ടായത്.
ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂടിനും സമാനമായ സാഹചര്യം വന്നപ്പോഴും സാക്ഷിയായി ടൊവിനോ ഉണ്ടായിരുന്നുവെന്നതാണ് രസകരമായ കാര്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]