
കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി വളര്‍ന്ന നടനാണ് യാഷ്. 2022 ല്‍ റിലീസ് ചെയ്ത കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം യാഷിന്റേതായി പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഡിസംബര്‍ എട്ടിന് രാവിലെ 9.55ന് യാഷിന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടും. അദ്ദേഹം തന്നെയാണ് ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.
യാഷിന്റെ കരിയറിലെ പത്തൊന്‍പതാം ചിത്രമായിരിക്കും ഇത്. ഗീതു മോഹന്‍ദാസാണ് സംവിധായിക എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഗീതുവിനൊപ്പം യാഷ് സിനിമ ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ വന്നത്. ഗീതു പറഞ്ഞ കഥ യാഷിന് ഇഷ്ടമായെന്നും അന്ന് റിപ്പോര്‍ട്ടുകളായിരുന്നു.
ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ടായിരിക്കുമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അവര്‍ ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സായ് പല്ലവിയായിരിക്കും അതിലൊരാള്‍ എന്ന അഭ്യൂഹമുണ്ട്. 2025 ല്‍ ചിത്രം റിലീസ് ചെയ്യുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ അഭിനേത്രിയായ ഗീതു മോഹന്‍ദാസ് ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2013 ല്‍ ലയേഴ്സ് ഡയസ്, 2019 ല്‍ മൂത്തോന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച നടി, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ രണ്ട് ദേശീയ പുരസ്കാരങ്ങളാണ് ലയേഴ്സ് ഡയസിന് ലഭിച്ചത്. കൂടാതെ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനര്ദ്ദേശവും ചിത്രത്തിന് ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]