
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ഹിറ്റായ ചിത്രങ്ങള്‍ റീമാസ്റ്റര്‍ ചെയ്ത് തിയേറ്ററില്‍ വീണ്ടും റിലീസ് ചെയ്യുന്നത് ഇപ്പോൾ സാധാരണ സംഭവമാണ്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് സംവിധാനം ചെയ്ത ‘സ്ഫടികം’ സമീപകാലത്ത് പ്രദര്ശനത്തിനെത്തിയപ്പോള് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കോവിഡ് കാലത്ത് രാമായണം, ശക്തിമാന് പോലുള്ള സീരിയലുകള്‍ ദൂരദര്ശന് പുനഃസംപ്രേഷണം ചെയ്തിരുന്നു. സമീപകാലത്ത് രജിനികാന്തിന്റെ ‘ബാബ’ എന്ന ചിത്രം റീ റിലീസിനെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി.
ഇപ്പോഴിതാ റിലീസ് സമയത്ത് പരാജയം നേരിട്ട കമല്‍ ചിത്രം റീ റിലീസായി എത്തുകയാണ്. കമല്‍ ഇരട്ടവേഷങ്ങളില്‍ എത്തിയ ചിത്രം ‘ആളവന്താനാ’ണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തുന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ഈ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ 2001-ലാണ് തിയറ്ററുകളിലെത്തിയത്. കമല്ഹാസന് തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസനൊപ്പം രവീണ ഠണ്ടന്, മനീഷ് കൊയ്രാള എന്നിവരും പ്രധാന വേഷത്തിലെത്തി.
25 കോടി മുതല്‍മുടക്കില്‍ കലൈപ്പുലി എസ്. താണു നിര്‍മിച്ച ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍, ബോക്സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അതേസമയം സ്പെഷല്‍ എഫക്റ്റ്സിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു. നിര്‍മതാവ് തന്നെയാണ് ചിത്രം റീ റിലീസ് ചെയ്യാന്‍ മുന്‍കൈ എടുത്തത്. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും ചിത്രം റിലീസ് ചെയ്യുന്നു. സിംഗപ്പൂര്‍, ഗള്‍ഫ്, യു.കെ., കാനഡ, മലേഷ്യ, ശ്രീലങ്ക, ഓസ്ട്രേലിയ, യു.എസ്., ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചിത്രം എത്തുന്നുണ്ടെന്ന് നിര്‍മാതാവ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]