തിരുവനന്തപുരം: തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില് തുടക്കമായ ഒമ്പതാമത് ഫിലിം പ്രിസര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍ ശില്‍പ്പശാല രണ്ടു ദിവസം പിന്നിട്ടു.
റിസ്റ്റോറേഷന്‍ കാത്ത് നിശബ്ദചിത്രങ്ങളായും വിവിധ ഭാഷകളിലും ഫിലിമുകളില്‍ ഉറങ്ങുന്ന നൂറു കണക്കിന് സിനികളെയോര്‍ത്ത് ഏറെ പ്രതീക്ഷയെന്ന് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്കുന്ന ലോകപ്രസിദ്ധ ഫിലിം ആര്‍ക്കൈവിസ്റ്റും റിസ്റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍.ഒരു ചിത്രം പൂര്‍ണമായി റിസ്റ്റോര്‍ ചെയ്യാന്‍ ഒന്നു രണ്ടു വര്‍ഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ടി.ടി ചാനലുകളിലും യുട്യൂബിലും സിനിമകള്‍ കാണാനുള്ളപ്പോള്‍ എന്തിനാണ് ഫിലിം റിസ്റ്റോറിംഗ് എന്നു ചോദിക്കുന്നവരുണ്ടെന്ന് ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. അവ ഒരിക്കലും തീയറ്ററുകളുടെ വലിയ സ്ക്രീനുകളില്‍ പ്രൊജക്റ്റ് ചെയ്യാനാവില്ല. യാഥാര്‍ത്ഥ്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്നത് റിസ്റ്റോര്‍ ചെയ്ത സിനിമകളാണെന്ന വ്യത്യാസവുമുണ്ട്. റിസ്റ്റോര്‍ ചെയ്യപ്പെട്ട പഴയ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിന്റെ വ്യത്യാസം മനസ്സിലാകും. ഡിജിറ്റലായി എടുത്ത സിനിമകളില്‍ അതിയാഥാര്‍ത്ഥ്യമാണുള്ളത്.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടക്കക്കാരായ ഫിലിം ആര്‍ക്കൈവ് ജീവനക്കാര്‍, ആര്‍ക്കൈവിംഗിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയോ-വിഷ്വല്‍ പ്രൊഫഷണലുകള്‍, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഓഡിയോ-വിഷ്വല്‍ ആര്‍ക്കൈവിംഗില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ തുടങ്ങി 66 പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 30 പേര് കേരളത്തില്‍ നിന്നും ബാക്കിയുള്ളവര്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു നിന്നുള്ളവരുമാണ്. ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, യുകെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.
അവരവരുടെ മേഖലകളില്‍ ലോകത്തിലെത്തന്നെ മുന്‍നിരക്കാരായ ഡേവിഡ് വാല്‍ഷ്, മരിയാന്ന ഡി സാങ്റ്റിസ്, എലേന ടമ്മക്കാരോ, നോറ കെന്നഡി എന്നിവരുള്‍പ്പെടെ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്,എല്‍ ഇമാജിന റിട്രോവിറ്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് നാഷനല ദെ ഓഡിയോവിഷ്വല്‍, ഫൊണ്ടേഷനറി ജെറോം സെയ്ദോ, പാതെ ആന്‍ഡ് സിനെടെകെ പോര്ടുഗീസിയ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദേശീയരായ 20 ആര്‍ക്കൈവിസ്റ്റുകള്‍, റെസ്റ്റോറര്മാര് തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിട്ടുള്ള വിദഗ്ധരും ചേര്‍ന്നാണ് ക്ലാസുകള്‍ നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]