ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ജീവന് തോമസ് എന്ന് മാധ്യമപ്രവര്‍ത്തകനായിട്ടാണ് ഷൈന്‍ടോം ചാക്കോ എത്തുന്നത്. ഇയാളുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് കഥാതന്തു.
എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്മെന്റിലെ സേവന കാലത്ത്, തന്റെ ഡയറിയില്‍ എഴുതിയ ഒരു കേസിന്റെ കുറിപ്പുകള്‍ വികസിപ്പിച്ചാണ് എ.എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. അതിനാല്‍ തന്നെ ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി കാണിക്കാനും സംവിധായകന് സാധിച്ചു. കേന്ദ്രകഥാപാത്രങ്ങളിലൊന്നായ ഐസക്ക് എന്ന് പോലീസ് കഥാപാത്രം സംവിധായകന് നിഷാദ് തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ വര്‍ഷങ്ങളുടെ പരിചയം വ്യക്തമാക്കുന്ന തരത്തിലുള്ള മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷമുള്ള വാണിവിശ്വനാഥിന്റെ ശക്തമായ തിരിച്ചുവരവും ഈ ചിത്രത്തിലൂടെ നടന്നു. ലേഡി ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം അന്നും ഇന്നും എന്നും വാണിക്ക് സ്വന്തമെന്ന് അടിവരയിട്ടുറപ്പിച്ചിരിക്കുകയാണ് താരം. ശിവമല്ലിയെന്ന് ഡോണ്‍ കഥാപാത്രത്തെ അത്രയ്ക്കും കൃത്യമായിട്ടാണ് വാണി അവതരിപ്പിച്ചിട്ടുള്ളത്
സമുദ്രകനി, മുകേഷ്, അശോകന്, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള,സ്വാസിക, അനുമോള്‍,അഭിജ, പ്രശാന്ത് അലക്സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന് സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്, കലാഭവന്‍ നവാസ്, ജോണി ആന്റണി, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായര്‍, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠന് തുടങ്ങിയഏകദേശം അറുപതിലധികം താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് മേനോന് നിര്‍വഹിക്കുന്നു. പ്രഭാവര്‍മ്മ, ഹരിനാരായണന്, പളനി ഭാരതി, എന്നിവരുടെ വരികള്‍ സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]