കന്നട സൂപ്പര്‍താരമായ ശിവരാജ് കുമാര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ഭായ്രതി രണഗലിന്റെ പ്രചരണ പരിപാടികളിലാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. താന്‍ രോഗബാധിതനാണെന്നും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ രോഗം സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ല.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശിവരാജ് കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘ ഞാനും ഒരു മനുഷ്യനാണ്, എനിക്ക് ഒരു പ്രശ്നമുണ്ട്. അതിന് വേണ്ടിയുള്ള ചികിത്സ നടക്കുകയാണ്. നാല് തവണകൂടി ചികിത്സ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സെഷനുകള്‍ക്ക് ശേഷം ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നും അത് യുഎസ്സില്‍ ആയിരിക്കുമെന്നും അത് കഴിഞ്ഞ് ഭേദമാവാന്‍ ഒരുമാസം വേണ്ടിവരുമെന്നും അതിന് ശേഷം താന്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചികിത്സ നടക്കുന്നുണ്ടെങ്കിലും ജോലി തുടരുകയാണെന്നും 45 എന്ന വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഭായ്രതി രണഗലിന്റെ പ്രചാരണ ജോലികളിലാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]