മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടന്’ അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസിനായി ഒരുങ്ങുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രംഅമ്പലക്കര ഫിലിംസിന്റെ ബാനറിലാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്.
2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത ‘വല്ല്യേട്ടന്’ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4K ഡോള്‍ബി അറ്റ്മോസില് റീമാസ്റ്റര്‍ ചെയ്ത് വീണ്ടും ‘വല്ല്യേട്ടന്’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മലയാള സിനിമ പ്രേമികള്‍ക്ക് അത് മറക്കാനാവാത്തതും ഗൃഹാതുരത്വമുണര്‍ത്തുന്നതുമായ
അനുഭവം കൂടിയാവുമെന്ന് തീര്‍ച്ചയാണ്. മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണിയെന്ന കഥാപാത്രത്തെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് വീണ്ടും കാത്തിരിക്കുന്നത്.
ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍.എഫ്.വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ വീണ്ടും തിയേറ്ററുകളില്‍ കാണുവാനുള്ള ഒരു അവസരം കൂടിയാണ്. പ്രശസ്ത ദക്ഷിണേന്ത്യന്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണിത്.
വന്‍വിജയമായി മാറിയ പൊന്നിയിന്‍ സെല്വന്, ബര്‍ഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ രവി വര്മ്മന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം കൂടിയാണ്. നിരവധി ഭാഷകളിലെ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ആഖ്യാനത്തിന്റെ വൈകാരിക വ്യാപ്തിയും തീവ്രതയും വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ പങ്ക് നിര്‍ണായകമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് മോഹന്‍ സിത്താരയാണ്. ചിത്രസംയോജനം നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനും കലാസംവിധാനം നിര്‍വഹിച്ചത് ബോബനുമാണ്.
ചിത്രത്തിന്റെ റീ-റിലീസ് പോസ്റ്ററിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യങ്ങളില്‍ നിന്നും ലഭിച്ചത്. അറക്കല്‍ മാധവനുണ്ണിയുടെ മാസ്സ് സംഭാഷണങ്ങളും ശബ്ദവുമെല്ലാം 4K ശബ്ദസംവിധാനത്തില്‍ കാണുവാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെന്നി ജോണ്‍സനാണ്. ഡോള്‍ബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം ആര് രാജകൃഷ്ണന്, ധനുഷ് നയനാരാണ് സൌണ്ട് ഡിസൈനിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാര്‍ത്തിക് ജോഗേഷ്. ചിത്രത്തിന്റെ റീ-റിലീസിനായി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് ഏജന്‍സി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]