![](https://newskerala.net/wp-content/uploads/2024/11/Lawrence20Bishnoi20Salman20Khan.jpg)
മുംബൈ: ബോളിവുഡ് താരം സല്മാന്ഖാന് വീണ്ടും ഭീഷണി. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടേയും സല്‍മാന്‍ഖാന്റേയും പേരുകള്‍ ഒരു പാട്ടില്‍ ബന്ധപ്പെടുത്തിയെന്നതിന്റെ പേരിലാണ് ഭീഷണി. വ്യാഴാഴ്ച രാത്രി മുംബൈ ട്രാഫിക് കണ്ട്രോള് റൂമിലാണ് ഭീഷണി സന്ദേശം എത്തിയത്.
സല്‍മാന്റേയും ലോറന്‍സ് ബിഷ്ണോയിയുടെ പേരുകള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു ഗാനമാണ് ബിഷ്ണോയ് സംഘത്തെ ചൊടിപ്പിച്ചത്. ഉത്തരവാദിയായ ഗാനരചയിതാവ് ഒരു മാസത്തിനുള്ളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഗാനരചയിതാവിന് ഇനി പാട്ടെഴുതാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും സല്മാന് ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കൂവെന്നും സന്ദേശത്തില്‍ പറയുന്നു.
സല്മാന്ഖാന് ഇതിനകം ബിഷ്ണോയ് സംഘത്തില്‍ നിന്നുള്ള വധഭീഷണി നേരിടുകയാണ്. ബിഷ്ണോയി സമുദായം ആദരിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെട്ട ബിഷ്ണോയി സമുദായം സല്മാനെതിരാണെന്നും തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്മാന്ഖാന് മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ലോറന്‍സ് ബിഷ്ണോയി ഭീഷണിമുഴക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]