
സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്ക്. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സിനിമയുടെ സെന്‍സറിങ്ങും റിലീസും നിലവിലുള്ള സാഹചര്യത്തില്‍ നടക്കില്ല. എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണനും നിര്‍മാതാവ് അഖില്‍ ദേവുമാണ് സിനിമയ്ക്കെതിരേ പരാതി നല്‍കിയത്.
ഈ സിനിമയുടെ യഥാര്‍ഥ തിരക്കഥ എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണന്റേതാണെന്നതാണ് വാദം ‘ശുഭം’ എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാന്‍ എല്‍എസ്ഡി പ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടറായ അഖില്‍ ദേവിന് വര്‍ഷങ്ങള്‍ക്കു മുൻപേ വിവിയന്‍ കൈമാറിയിരുന്നു. തുടര്‍ന്ന് നായക വേഷം ചെയ്യുന്നതിനായി അഖില്‍ ദേവ് മുഖേനെ വിവിയന്‍ രാധകൃഷ്ണന് നടന് സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാന്‍ തിരക്കഥ കൈമാറുകയും ചെയ്തു. എന്നാല്‍ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയില്‍ ‘പൊറാട്ട് നാടകം’ എന്ന പേരില്‍ ഇവര്‍ സിനിമയാക്കിയെന്നാണ് അഖില്‍ ദേവും വിവിയന്‍ രാധാകൃഷ്ണനും ആരോപിക്കുന്നത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോഴാണ് തങ്ങളുടെ തിരക്കഥ തട്ടിയെടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഇത് ചൂണ്ടാക്കാട്ടിയാണ് അഡ്വ. സുകേഷ് റോയിയും അഡ്വ. മീര മേനോനും മുഖേന നല്കിയ പരാതിയിലാണ് വിധിയെന്ന് അഖില്‍ ദേവ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.
മനുഷ്യത്വമില്ലാത്ത രീതിയില്‍ സിനിമാ മേഖലയില്‍ ഈയിടെയായി ഇത്തരം കേസുകള്‍ നിരവധിയുണ്ട് , എന്ത് ചെയ്യണെമന്നറിയാതെയും, ഭീഷണികളും കാരണം ആരും ഇതു പുറത്തു പറയാറില്ല , ഇത്തരത്തില്‍ സ്വാര്‍ത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തില്‍ പേരെടുത്ത് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന നൗഷാദ് സഫ്രോണാണിന്റെ ആദ്യചിത്രമാണ് പൊറാട്ട് നാടകം. ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ്, ധര്മ്മജന് ബോള്‍ഗാട്ടി, സുനില്‍ സുഖദ, നിര്‍മ്മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍ (ന്നാ താന്‍ കേസ് കൊട് ഫെയിം ) അനില്‍ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥന്‍ കോറോത്ത്, ജിജിന, ചിത്രാ നായര്‍, ഗീതി സംഗീത എന്നിവരും പ്രധാന താരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net