
കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമായ ഇമോഷന്‍സ് ഫാക്ടറി ഗ്രൂപ്പിന്റെ (ഇ.എഫ്.ജി) ബാനറില്‍ വിവേക് ശ്രീകണ്ഠയ്യ, ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘ക്രെഡിറ്റ് സ്കോര്‍’. ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. പ്രശസ്ത സംവിധായകനായ ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.എം. ശശിധര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം, ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട് സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതിവീഴുന്ന ഒരു യുവാവിന്റെ ജീവിതമാണ് പ്രതിപാദിക്കുന്നത്.
തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി, സോഹന്‍ സീനുലാല്‍, ചാന്ദ്നി എന്നിവരാണ്. ഇവര്‍ക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.
സംഭാഷണം- അര്ജുന്’ ടി. സത്യന്. ഛായാഗ്രഹണം- പ്രദീപ് നായര്‍, എഡിറ്റിംഗ്- സോബിന്‍. കെ. സോമന്, കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ് – പ്രദീപ് വിതുര, കോസ്റ്റും ഡിസൈന്‍- ബ്യൂസി ബേബി ജോണ്‍, ക്രിയേറ്റീവ് ഹെഡ്- ശരത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ശ്രീരാജ് രാജശേഖരന്, കോ ഡയറക്ടര്‍- സാംജി ആന്റണി, ലൈന്‍ പ്രൊഡ്യൂസര്‍- ദീപു കരുണാകരന്, കോ- പ്രൊഡ്യൂസര്‍ വിക്രംശങ്കര്‍, എക്സിക്യട്ടീവ് പ്രൊഡ്യൂസര്‍- ഷാജി ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ മാനേജര്‍- കുര്യന് ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- വിജയ്. ജി.എസ്, പ്രൊജക്റ്റ് ഡിസൈന്‍- മുരുകന് എസ്, പി.ആര്.ഒ- വാഴൂര്‍ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]