
ആലിയ ഇപ്പോഴും ചിലനേരങ്ങളില്‍ സംസാരിക്കുന്നത് ഗംഗുബായിയെപ്പോലെയാണെന്ന് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി. ഗംഗുബായിക്ക് മുമ്പ് ആലിയ കരഞ്ഞും ആക്രോശിച്ചും പൊട്ടിത്തെറിച്ചും സ്വന്തം മുറിയില്‍ അടച്ച് ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ആലിയയെയും സല്മാന് ഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മിക്കാനിരുന്ന ‘ഇന്‍ശാഅള്ളാ’ എന്ന പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്ന ഘട്ടത്തിലാണ് ‘ഗംഗുബായി കത്തിയാവാഡി’ പരിഗണനയ്ക്കെത്തുന്നതെന്നും അത് മികച്ചൊരു തീരുമാനമായിരുന്നെന്നും ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്കു നല്കിയ അഭിമുഖത്തില്‍ സഞ്ജയ് ലീലബന്‍സാലി പറഞ്ഞു.
”ആലിയയുമൊത്ത് ഇന്ശാഅള്ളായുടെ പ്രാരംഭജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അത് ഉപേക്ഷിക്കേണ്ടി വന്നത്. ആലിയ ആകെ തകര്‍ന്നുപോയി. ആക്രോശിക്കുകയും പൊട്ടിത്തെറിക്കുകയും അസ്വസ്ഥയാവുകയും കരയുകയും ചെയ്തുകൊണ്ട് സ്വന്തം മുറിയില്‍ അടച്ചിരിപ്പായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഞാനവരെ വിളിച്ചു. ആലിയ ഗംഗുബായി ആവുന്നു എന്നു പറഞ്ഞു. ‘ഞാന്‍ അഭിനയിക്കേണ്ടിയിരുന്ന ലോസ് ആഞ്ചല്‍സില്‍ നിന്നും (ഇന്ശാഅള്ളയില് ലോസ് ആഞ്ചല്‍സായിരുന്നു ലൊക്കേഷന്‍) നേരെ കാമാത്തിപ്പുരയിലേക്ക് വരണമെന്നല്ലേ? എനിക്കതിനെങ്ങനെ കഴിയും? എനിക്കാ കഥാപാത്രത്തെ അറിയില്ല.’ ആലിയ വലിയ മനസ്സംഘര്ഷത്തോടെയാണത് പറഞ്ഞത്.
‘നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുണ്ടോ?, നിങ്ങള്‍ക്ക് എന്നെ അറിയാമോ എന്നായിരുന്നു ഞാനവരോട് മറുപടിയായി ചോദിച്ചത്. ‘എങ്കില്‍ ഞാനാ കരുത്തയായ സ്ത്രീയെ നിങ്ങളില്‍ കുടിയിരിത്തിയിരിക്കും. കാരണം നിങ്ങളുടെ കണ്ണുകളില്‍ എനിക്ക് ആ സ്പാര്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എത്രമാത്രം ബോധ്യമുണ്ടെന്ന് എനിക്ക് വ്യക്തമാണ്, നിങ്ങളുടെ വ്യക്തിത്വം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്” എന്നും ആലിയയോട് പറഞ്ഞു.
വേശ്യാലയം നടത്തിപ്പുകാരിയായ ഒരു കഥാപാത്രമായി എനിക്കഭിനയിക്കാനറിയില്ല എന്നു പറയുന്ന ഒരു അഭിനേതാവിനെ അതേ റോളില്‍ത്തന്നെ അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിനുപിന്നിലെ പ്രയത്നത്തെക്കുറിച്ചും സഞ്ജയ് ലീല ബന്‍സാലി വാചാലനായി. ”ഇത്രയും താഴാന്‍ പറ്റുന്നൊരു പിച്ച് എനിക്കുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാനവിടെപ്പോയി നിന്ന് അതുചെയ്യണമെന്നും എനിക്കറിയില്ലായിരുന്നു. ഞാനത് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു സര്’ – കഥാപാത്രത്തിലേക്ക് അനായാസം ആലിയ പറന്നിറങ്ങി. ഇപ്പോഴും അവര്‍ ഇടയ്ക്ക് ഗംഗുബായിയെപ്പോലെ സംസാരിക്കുന്നു. അത്രയധികം ആ കഥാപാത്രം അവരുടെ ഭാഗമായി ചേര്‍ന്നു. അവരില്‍ ആ വിശ്വാസമര്‍പ്പിക്കാന്‍ കഴിഞ്ഞതാണ് മനോഹരമായിരിക്കുന്നത്, ഗംഗുബായിയെ കണ്ടെത്താന്‍ കഴിഞ്ഞതും.”- സഞ്ജയ് പറഞ്ഞു.
2022-ലാണ് ആലിയഭട്ടിന്റെ കരിയര്‍ ഗ്രാഫിനെ കുത്തനെ ഉയര്‍ത്തിക്കൊണ്ട് സഞ്ജയ് ലീലാ ബന്‍സാലി ഗംഗുബായി കത്തിയാവാഡിയുടെ ടൈറ്റില്‍ റോളില്‍ അവരെ അവതരിപ്പിക്കുന്നത്. എസ് ഹുസൈന് സൈദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തില്‍ നിന്നാണ് വളരെ ചെറുപ്പത്തില്‍ത്തന്നെ മുംബൈയിലെ കാമാത്തിപ്പുരയില്‍ വില്ക്കപ്പെട്ട ഗംഗുഭായിയുടെ ജീവിതം സംവിധായകന് കണ്ടെടുക്കുന്നത്. ശന്തനു മഹേശ്വരി, വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്വ, ജിം സരഭ്, അജയ് ദേവ്ഡണ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]