
കഴിഞ്ഞ ദിവസം മലയാള സിനിമാലോകത്തെ ഏറെ ഞെട്ടിച്ച വാര്‍ത്തയാണ് പുറത്തുവന്നത്. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെടുത്തി നടി പ്രയാഗ മാര്‍ട്ടിന്റേയും നടന് ശ്രീനാഥ് ഭാസിയുടേയും പേരുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവരുള്‍പ്പെടെ ഇരുപതോളം പേര് ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇതിന് പിന്നാലെ പ്രയാഗ മാര്‍ട്ടിനുനേരെ സൈബര്‍ ആക്രമണം നടക്കുകയാണ്. പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് ആളുകള്‍ മോശം കമന്റുകള്‍ പങ്കുവെച്ചത്. ‘ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ’, ‘ഭാസിയും നീയും അകത്താകുമോ’, ‘ഹാപ്പി ജേര്‍ണി ടു ജയില്‍’ , ‘ഇനി പ്രകാശന് പറക്കട്ടെ’, ‘ പ്രയാഗയുടെ മുടിയും ഡ്രസ്സിങ് സ്റ്റൈലും കണ്ടപ്പോ മുന്‍പേ ഡൗട്ട് തോന്നിയിരുന്നു’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകള്‍.
ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയും പങ്കുവെച്ചിരുന്നു. ‘ഹ,ഹ,ഹ,ഹു,ഹു…’ എന്നെഴുതിയ ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്.
നേരത്തെ ഹെയര്‍ സ്റ്റൈലിന്റേയും ഔട്ട്ഫിറ്റുകളുടേയും പേരിലും പ്രയാഗ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. പല നിറങ്ങള്‍ കളര്‍ ചെയ്ത മുടിയുടെ ചിത്രം പങ്കുവെച്ചപ്പോള്‍ ‘ഇതെന്താ, കളര്‍ കോഴിക്കുഞ്ഞാണോ’ എന്നാണ് ആളുകള്‍ കമന്റ് ചെയ്തിരുന്നത്. റിപ്പ്ഡ് ജീന്‍സ് ധരിച്ചുള്ള ചിത്രങ്ങളിലും ആളുകള്‍ പരിഹാസവുമായെത്തി. സ്റ്റൈലിനായി പ്രത്യേകം പറഞ്ഞ് കീറിയതാണോ എന്നെല്ലാമായിരുന്നു ആളുകളുടെ പരിഹാസം.
‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പ്രയാഗയുടെ അരങ്ങേറ്റം. 2016-ല്‍ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന മലയാളം സിനിമയില്‍ പ്രയാഗ നായികയായി. കട്ടപ്പനയിലെ ഋതിക് റോഷന്, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ഒരു പഴയ ബോംബ് കഥ, ഉള്‍ട്ട, ഭൂമിയിലെ മനോഹര സ്വകാര്യം, എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് പ്രയാഗ അഭിനയിച്ച പ്രധാനസിനിമകള്‍. ഇന്‍സ്റ്റഗ്രാമില്‍ മിസ് മാര്ട്ടിന് എന്നറിയപ്പെടുന്ന പ്രയാഗയ്ക്ക് ഒരു മില്യണിലേറെ ഫോളോവേഴ്സുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]