
തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രശസ്ത താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇവരുടെ പ്രണയവും വിവാഹവും വാര്‍ത്തകളില്‍ വലിയ ഇടം നേടിയിരുന്നു. അഭിനയത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുയാണ് ശാലിനി. ഇരുവരുമൊത്തുള്ള വീഡിയോയകളും ഫോട്ടോയും വളരെ അപൂര്‍വ്വമായി മാത്രമേ പുറത്ത് വരാറുള്ളു.
ശാലിനിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ഇരുവരുടെയും വെക്കേഷന് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്പെയിനിലെ തെരുവുകളിലൂടെ നടന്നു പോവുന്ന ഇരുവരുടെയും വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒരുമിച്ചുള്ളതാണ് ഏറ്റവും മികച്ച ഇടം എന്ന ക്യാംപ്ഷനും നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. അജിത്തിന്റെ സിനിമയേക്കാളും ഇവര്‍ തമ്മിലുള്ള വീഡിയോയ്ക്കായിട്ടാണ് ജനം കാത്തിരിക്കുന്നത് എന്ന് ഒരാള്‍ കുറിച്ചു. ‘ദൈവവും അവന്റെ പ്രണയവും’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
സ്പെയിനിലെ സ്റ്റേഡിയയത്തില്‍ നിന്ന് മകന് അദ്വിക്കിനൊപ്പമുള്ള ചിത്രങ്ങളും ശാലിനി പങ്കുവെച്ചിരുന്നു. 2022-ലാണ് ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. അജിത്തും ശാലിനിയുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലായി അജിത്തിന്റെ ഫോട്ടോകളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. യാത്രകളിലൂടെ തനിക്ക് ലഭിക്കുന്ന അനുഭവങ്ങളെ കുറിച്ചും തിരിച്ചറിവുകളെകുറിച്ചും അജിത്ത് പറയുന്ന വീഡിയോയും വലിയ ജനപ്രീതി നേടിയിരുന്നു. മാനേജരായ സുരേഷ് ചന്ദ്രയാണ് അജിത് സംസാരിക്കുന്നതിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.
‘ആളുകളെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയെന്നതാണ് എന്റെ ഉദ്ദേശം. ധ്യാനത്തിന്റെ ഏറ്റവും നല്ല രൂപമാണ് യാത്രയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്, നിങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ട് പോലുമില്ലാത്ത ആളുകളെ വെറുക്കാനാണ് മതം പ്രേരിപ്പിക്കുന്നത്. മതത്തിന്റെ പേരില്‍ നമ്മള് വ്യക്തികളുടെ സ്വഭാവം പോലും വിലയിരുത്താറുണ്ട്.ഇത്തരത്തിലുളള ചിന്താഗതികള്‍ മറികടക്കാന്‍ യാത്രകള്‍ക്ക് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വിവിധ രാജ്യങ്ങളിലുള്ളവരേയും വിവിധ മതങ്ങളില്പെട്ടവരെയും കണ്ടുമുട്ടുകയും അവരുടെ സംസ്കാരത്തെ അടുത്ത് അറിയുകയും ചെയ്യും. ഇതോടെ നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കാന്‍ തുടങ്ങുകയും സഹജീവികളോട് സഹാനുഭൂതിയുള്ളവരായും മാറും. അത് നിങ്ങളെ മികച്ച വ്യക്തിയായി മാറാന്‍ സഹായിക്കും- അജിത് വീഡിയോയില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]