തെന്നിന്ത്യൻ ചിത്രങ്ങളിലെ ചില രീതികളിൽ തനിക്കുള്ള അനിഷ്ടമറിയിച്ച് തമന്ന. ചില കൊമേഴ്ഷ്യൽ ചിത്രങ്ങളിലെ തന്റെ കഥാപാത്രവുമായി തനിക്കൊരു കണക്ഷൻ തോന്നാറില്ലെന്നും താരം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. വിഷലിപ്തമായ പുരുഷത്വത്തെ ആഘോഷമാക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ താൻ ബോധപൂർവമായ ശ്രമങ്ങളും നടത്തി തുടങ്ങിയിട്ടുണ്ടെന്ന് തമന്ന പറഞ്ഞു.
തെന്നിന്ത്യൻ ചിത്രങ്ങളിൽ ചില ഫോർമുലകൾ ഉപയോഗിക്കുന്നുണ്ട്. അത് എളുപ്പമാണെന്നതാണ് കാരണം. ചില വാണിജ്യ ചിത്രങ്ങളിൽ എന്റെ കഥാപാത്രങ്ങളുമായി എനിക്കൊരു കണക്ഷൻ തോന്നാറില്ല. ചില കഥാപാത്രങ്ങളുടെ തീവ്രത കുറയ്ക്കാൻ ഞാൻ സംവിധായകരോട് ആവശ്യപ്പെട്ടിട്ടുണ്ട്, തമന്ന പറഞ്ഞു.
തന്റെ ബോളിവുഡ് കരിയർ അത്ര വിജയകരമല്ലെന്നും തമന്ന അഭിമുഖത്തിൽ പറഞ്ഞു. ‘എന്റെ ബോളിവുഡ് കരിയർ അത്ര വിജയകരമല്ല. ഒരുപാട് പേരുടെ സംഭാവന കൊണ്ടാണ് ഒരു സിനിമ നിർമ്മിക്കുന്നത് എന്നതിനാൽ ഞാനത് ഒരിക്കലും എന്റെ വ്യക്തിപരമായ പരാജയമായി കാണുന്നില്ല. എന്റെ വിജയ പരാജയങ്ങളിൽ നിന്ന് ഞാൻ അൽപ്പം അകന്നു നിൽക്കുകയാണ്. ഒന്നിനെയും ഞാൻ അത്ര കാര്യമായി എടുക്കാറില്ല’, തമന്ന വ്യക്തമാക്കി.തമന്നയുടെ പ്രസ്താവനകളിൽ അഭിപ്രായമറിയിച്ച് നിരവധിയാളുകൾ എത്തുന്നുണ്ട്.
Content Highlights: tamannah about south indian films
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]