നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ തന്റെ സാന്നിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ചക്കള്ളകോക്കാൻ’. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ജെല്ലിക്കെട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി തുടങ്ങി സുലൈഖ മൻസിൽ വരെ 6 സിനിമകൾ ഇതുവരെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ഏറെ കൗതുകമുണർത്തുന്ന ‘അഞ്ചക്കള്ളകോക്കാ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
പേരുപോലെ തന്നെ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെ വേഗം ശ്രദ്ധേയമാകുകയാണ്. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രം ഉല്ലാസ് ചെമ്പൻ അവതരിപ്പിക്കുന്നത്. ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ ആൻഡ് എച് എസ് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ
സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആർമോ ഛായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റീലീസിന് തയാറെടുക്കുകയാണ്.
Content Highlights: chemban vinod new movie, anchakkallakokkan movie, lukman and chemban vinod
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]