സിനിമയില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്കാലനടി. 1980-കളുടെ അവസാനത്തിലാണ് ഇവര്‍ സിനിമയിലെത്തിയത്. പിന്നീട് പ്രശസ്തമായ ഒരുപിടി മലയാള സിനിമകളില്‍ അഭിനയിച്ചു. ദുരനുഭവങ്ങളെ തുടര്‍ന്ന് സിനിമ വിട്ട് പഠനം പൂര്‍ത്തിയാക്കി. വിവാഹം കഴിഞ്ഞ് വിദേശത്താണ് ഇവര്‍ ഇപ്പോള്‍ ജീവിക്കുന്നത്. എന്‍.ഡി.ടി.വിയ്ക്കും നടി ലക്ഷ്മി രാമകൃഷ്ണനും നല്കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
”അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. കോളേജില്‍ ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത ഒരു കുടുംബത്തിലെ അംഗമായിരുന്നു. ഒരു ഫാന്റസി ലോകത്തായിരുന്നു ജീവിച്ചിരുന്നത്.
ആദ്യമായി ഒരു തമിഴ് സിനിമയുടെ സ്ക്രീന്‍ ടെസ്റ്റിനാണ് പോയത്. സിനിമയിലെ അറിയപ്പെടുന്ന ഒരു ദമ്പതികളുടെ സിനിമയായിരുന്നു അത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നു അവര്‍ പറഞ്ഞു. കുടുംബത്തിന് വലിയ താല്പര്യമൊന്നുമുണ്ടായിരുന്നില്ലാത്തതിനാല് അഭിനയിക്കാന്‍ പോകുന്നതിനെക്കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. എന്നാല്‍ എന്റെ സ്ക്രീന്‍ ടെസ്റ്റിന് ഒരുപാട് പണം ചെലവായിയെന്ന് പറഞ്ഞ് അവര്‍ നിര്‍ബന്ധിച്ചു.
ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്. എന്നാല്‍ അത് പേപ്പറില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭര്‍ത്താവായിരുന്നു. താങ്കളുടെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാന്‍ എനിക്ക് ചെറിയ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു. അത് ഭാര്യ, നേരേ ഭര്‍ത്താവിനോട് പോയി പറഞ്ഞു. പിന്നീട് അയാള്‍ എന്നോട് മിണ്ടാതെയായി. ദേഷ്യം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് പുറത്ത് ചിത്രീകരണം നടത്തുമ്പോള്‍. അത് കുറച്ചു കഴിഞ്ഞപ്പോള്‍ എന്നെ അസ്വസ്ഥയാക്കി. ഞാന്‍ അയാള്‍ പറയുന്നത് പോലെ അനുസരിക്കാന്‍ തുടങ്ങിയപ്പോള്‍ അല്‍പ്പം കൂടി മയപ്പെട്ടു.
അവര്‍ പതിയെ പതിയെ എന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു. എന്നോട് വലിയ സ്നേഹം കാണിക്കുമായിരുന്നു. എന്നെ മകളെന്ന് വിളിച്ച് മില്‍ക്ക് ഷേയ്ക്കും മറ്റും ഈ ദമ്പതികള്‍ ഇടയ്ക്കിടെ വാങ്ങിച്ചു തരുമായിരുന്നു. എന്റെ വീട്ടില്‍ ഇല്ലാത്ത സ്വാതന്ത്ര്യമായിരുന്നു അവിടെ. അവര്‍ക്ക് ഞാന്‍ മകളെപ്പോലെ തന്നെയായിരിക്കും എന്നാണ് കരുതിയത്. എന്റെ പ്രായത്തില്‍ അവര്‍ക്കൊരു മകളുണ്ട്. ആ കുട്ടിയും സിനിമയിലുണ്ട്. അതുകൊണ്ടു തന്നെ അസ്വഭാവികതയൊന്നും തന്നെ തോന്നിയില്ല. സത്യത്തില്‍ ഈ പെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്. ആ കുട്ടി ഇയാള്‍ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീടു വിട്ടുപോവുകയായിരുന്നു. ആ കുട്ടി നുണ പറയുകയാണെന്നാണ്, അന്ന് അയാളും ഭാര്യയും പറഞ്ഞത്.
ഒരിക്കല്‍ അയാളുടെ ഭാര്യ ഇല്ലാതിരുന്ന സമയത്ത് എന്നെ ചുംബിച്ചു. ഞാന്‍ മരവിച്ചുപോയി. അതെക്കുറിച്ച് എനിക്ക് ആരോടും പറയാന്‍ സാധിക്കുമായിരുന്നില്ല. എന്റെ തെറ്റാണെന്ന് കരുതിയിരുന്നു. ഒരോ ദിവസം കഴിയും തോറും ഉപദ്രവവും വര്‍ധിച്ചു. ഇത് ബലാത്സംഗത്തില്‍ വരെയെത്തി”- ഇവര്‍ പറഞ്ഞു. മലയാള സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. നോ പറഞ്ഞതിന് ഒരാള്‍ പാന്‍ മുഖത്ത് തുപ്പിയ അനുഭവമുണ്ടായിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]