അരുൺ ഡി. ജോസ് സംവിധാനം നിർവഹിച്ച് നസ്ലെൻ കെ. ഗഫൂർ, മാത്യു തോമസ്, മീനാക്ഷി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന റൊമാന്റിക് കോമഡി ഡ്രാമ ‘ജേർണി ഓഫ് ലവ് 18+’ ഓ.ടി.ടിയിലേക്ക്. ചിത്രം സെപ്റ്റംബർ15 മുതൽ സോണി ലിവിൽ എക്സ്ക്ലൂസിവായി സ്ട്രീം ചെയ്യും.
അഖിലിന്റെയും ആതിരയുടെയും പ്രണയവും അവരുടെ വിവാഹത്തിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ‘ജേർണി ഓഫ് ലവ് 18+’ ന്റെ പശ്ചാത്തലം. യുവാക്കളിലെ പ്രണയവിവാഹങ്ങളെക്കുറിച്ചുള്ള ധാരണകളെ മുതിർന്നവരുടെ ലോകം എങ്ങനെ നോക്കിക്കാണുന്നു എന്നതിലേക്കും ചിത്രം കടന്നുപോകുന്നു.
ബിനു പപ്പുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ. തിരക്കഥയും സംഭാഷണവും ഒരുക്കിയത് അരുൺ ഡി. ജോസും രവീഷ് നാഥും ചേർന്നാണ്.