
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ‘ജവാന്’ ഇന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച അഭിപ്രായവുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അണിയറപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.
സിനിമ തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജ പതിപ്പ് പൈറസി വെബ്സൈറ്റുകളില്‍ പ്രചരിക്കുകയാണ്. പൈറസിയ്ക്കെതിരേ വളരെ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും വ്യാജ സൈറ്റുകള്‍ കൂണ്പോലെ മുളച്ചുപൊന്തുകയാണ്. പൈറസിയെ നിയന്ത്രിക്കാന്‍ തമിഴ്നാട് സിനിമാസംഘടനകള്‍ മുന്നിട്ടിറങ്ങി ഒട്ടേറെപേര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസ് പിടിയിലായെങ്കിലും പല സിനിമകളും വിദേശത്ത് നിന്ന് അപ്ലോഡ് ചെയ്യുന്നതിനാല്‍ കേസ് മുന്നോട്ട് പോകുന്നില്ല.
ആദ്യദിനത്തില്‍ ‘ജവാന്’ ബോക്സ്ഓഫീസില്‍ നിന്ന് 76 കോടിയെങ്കിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാന്’ ഐ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലീസിനുവേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന് ചെയുന്നത് പപ്പറ്റ് മീഡിയയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]