
മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. ഇപ്പോഴിതാ അദ്ദേഹത്തേക്കുറിച്ച് ഓർമക്കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംഘട്ടന സംവിധായകൻ അഷ്റഫ് ഗുരുക്കൾ. ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുള്ള നിമിഷങ്ങളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഗുരുക്കൾ ഓർത്തെടുക്കുന്നത്. മലയാളി മറക്കാത്ത ബാബു ആന്റണി എന്ന തലക്കെട്ടിലാണ് അഷ്റഫ് ഗുരുക്കൾ നീണ്ട കുറിപ്പ് എഴുതിയിരിക്കുന്നത്.
‘മലയാളി മറക്കാത്ത ബാബു ആന്റണി’
ഗോപാലൻ ഗുരുക്കളിൽ തുടങ്ങി അഷ്റഫ് ഗുരുക്കളിൽ എത്തിനിൽ ക്കുന്ന ബാബു ആന്റണി. 38 വർഷം മുൻപ് ഭരതന്റെ ചിലമ്പിലൂടെ ഒരു പുതുമുഖ വില്ലൻ ആയി തികഞ്ഞ ഒരു അഭ്യാസി, അഭ്യാസി ആയിത്തന്നെ അഭിനയിക്കാൻ വന്നപ്പോൾ ആ സിനിമയുടെ ഫൈറ്റ് മാസ്റ്റർ ഗോപാലൻ ഗുരുക്കൾ ആയിരുന്നു! അന്ന് ഗുരുക്കളുടെ സഹായി ആയി വന്നത് മലേഷ്യ ഭാസ്കരൻ മാഷ് ! പിന്നീട് ബാബു ആന്റണിയുടെ കൂടുതൽ സിനിമയിലും മലേഷ്യ ഭാസ്കരൻ ആയിരുന്നു ഫൈറ്റ് മാസ്റ്റർ.
ദീർഘകാല ഇടവേള, ആ ഇടവേള കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഒട്ടും തന്നെ ആരാധകർക്കു കുറവില്ലാത്ത ഒരേ ഒരു നടൻ അത് ബാബു ആന്റണിതന്നെ. കഴിഞ്ഞ ദിവസം അബ്ബാം മൂവീസിന്റെ ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് സിനിമയുടെ ഷൂട്ടിങ് മലയാറ്റൂർ ഭാഗത്ത് നടക്കുമ്പോൾ തടിച്ചുകൂടിയ ജനവും ബസ്സിലും കാറിലും മറ്റു ഇതര വാഹനങ്ങളിലും യാത്ര ചെയ്യുന്നവരും സെറ്റിൽ തലയെടുപ്പോടെ നിൽക്കുന്ന ബാബു ആന്റണിയെ കണ്ട് ദേ ബാബു ആന്റണി, ദേ ബാബു ആന്റണി എന്ന് ആർത്തുവിളിക്കുന്നു! സെൽഫി എടുക്കലും പ്രായമുള്ളവർ പോലും ഈ ആക്ഷൻ കിങ്ങിന് ഹസ്തദാനം ചെയ്യുന്നു.
കാരവനിൽ നിന്നും ഇറങ്ങി സെറ്റിൽ എത്തിയ സ്റ്റാർ നേരെ എന്റെ അരികിൽ വന്ന് കൈ തന്ന് ഹഗ് ചെയ്തു. പഴയ കാലസ്മരണകൾ ഒന്ന് അയവിറക്കി. കാലാവസ്ഥ അല്പം മോശം ആയതിനാൽ നാവടക്കു പണിയെടുക്കൂ! ബാബുസാർ റെഡി ആണോ! ആക്ഷൻ….
ഞാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരിക്കുമ്പോൾ കടൽ, സ്പെഷ്യൽ സ്ക്വാഡ്, ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ്, ബോക്സർ, തുടങ്ങി കുറച്ച് സിനിമകൾ ഞാൻ ബാബു ആന്റണിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഇതിൽ മിക്ക സിനിമകളിലും ഞാൻ ഫൈറ്റ് സീനിൽ അഭിനയിച്ചിട്ടുണ്ട്. കടൽ സിനിമയിൽ ഞാനും ബാബു ആന്റണിയും കടപ്പുറത്ത് സോളോ ഫൈറ്റും ചെയ്തിട്ടുണ്ട്.
രണ്ട് മൂന്ന് ദിവസം ആയി ബാഡ് ബോയ്സ് ന്റെ ലൊക്കേഷനിൽ ആണ് ഞാനും ഫൈറ്റേഴ്സും! കറതീർന്ന ഒരു കായിക അഭ്യാസിയുടെ കരുത്ത് ഇന്നലത്തെ ഫൈറ്റിൽ ഞാൻ ബാബു ആന്റണിയിൽ കണ്ടു. വില്ലനും നായകനും ആയി ഒട്ടേറെ ഹിറ്റുകൾനൽകി മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ച ആ അത്ഭുതത്തിനു വേണ്ടി ഫൈറ്റ് കോറിയോഗ്രാഫ് ചെയ്യാൻ കഴിഞ്ഞത് ഞാൻ എന്ന നിലക്ക് എനിക്ക് വലിയ അഭിമാനം ആണ്!!!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]