
സൂപ്പര്‍ഹിറ്റ് ആസിഫ് അലി ചിത്രം രേഖാചിത്രത്തില്‍ 80-കളിലെ മമ്മൂട്ടിയെ അവതരിപ്പിച്ച താരത്തെ പരിചയപ്പെടുത്തി സംവിധായകന് ജോഫിന്‍ ടി. ചാക്കോ. മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന താരമാണ് 80-കളിലെ മമ്മൂട്ടിയെ ചിത്രത്തില്‍ അവതരിപ്പിച്ചത്. ട്വിങ്കിള്‍ സൂര്യയെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ പെരുമ്പ എന്ന പരിശീലകനും എഐ ടീമുമാണ് ഈ രംഗങ്ങള്‍ സാധ്യമാക്കിയതെന്ന് ജോഫിന്‍ പറയുന്നു.
‘രേഖാചിത്രം പുറത്തിറങ്ങിയ ദിവസം മുതല്‍, 80-കളിലെ മമ്മൂക്കയെ ചിത്രത്തില്‍ എങ്ങനെ ഉള്‍പ്പെടുത്തി എന്നതിനേക്കുറിച്ച് നിരവധി ചോദ്യങ്ങളും അഭിനന്ദന സന്ദേശങ്ങളും എനിക്ക് ലഭിച്ചു. ഇത് സാധ്യമാക്കിയ ആളുകള്‍ക്ക് നന്ദി പറയാനും നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനും ഈ അവസരം വിനിയോഗിക്കുന്നു; മമ്മൂക്കയുടെ സ്റ്റാന്‍ഡ്-ഇന്‍ ആയി അഭിനയിച്ച, അദ്ദേഹത്തിന്റെ ശരീരഭാഷയും ചലനങ്ങളും പകര്‍ത്തിയ കലാകാരന് ട്വിങ്കിള്‍ സൂര്യ. ആര്‍ട്ടിസ്റ്റ് പരിശീലകന് അരുണ്‍, എഐ വഴി ഡി-എയ്ജിങ് സാധ്യമാക്കിയ ആന്‍ഡ്രൂ, മൈന്‍ഡ്സ്റ്റൈന്‍ ടീം. അവരില്‍ ഓരോരുത്തര്‍ക്കും നന്ദി!’- ജോഫിന്‍ ടി. ചാക്കോ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആസിഫ് അലി, അനശ്വര രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിര്‍മിച്ച ‘രേഖാചിത്രം’ ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം വലിയ വിജയമാണ് നേടിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് ‘രേഖാചിത്രം’ നിര്‍മിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]