
സിനിമ ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ കരുതി വെച്ചിട്ടുണ്ടാകുമെന്നും ഇതാണ് എന്റെ രേഖാചിത്രം തെളിയിച്ച സിനിമയെന്നും ‘രേഖാചിത്ര’ത്തില്‍ 80-കളിലെ മമ്മൂട്ടിയെ അവതരിപ്പിച്ച ട്വിങ്കിള്‍ സൂര്യ. ആസിഫ് അലിയുടെ 2025-ലെ ആദ്യ സൂപ്പര്‍ ഹിറ്റ് ഫിലിമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷമുണ്ട്. മമ്മൂട്ടി സാര്‍ യെസ് പറഞ്ഞിരുന്നില്ല എങ്കില്‍ ഇങ്ങനൊരു വേഷമോ സിനിമയോ ഉണ്ടാകില്ലായിരുന്നുവെന്നും നമ്മുടെ എല്ലാം മമ്മൂട്ടിച്ചേട്ടന് ഒരായിരം നന്ദിയെന്നും ട്വിങ്കിള്‍ സൂര്യ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ട്വിങ്കിള്‍ സൂര്യയുടെ ഫെയ്സ്ബുക്ക് കുറിച്ച്
രേഖാചിത്രം…..
സിനിമ ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ കരുതി വെച്ചിട്ടുണ്ടാകും.
എനിക്കായി കരുതി വെച്ചത് ഇതാണ്, എന്റെ രേഖാചിത്രം തെളിയിച്ച സിനിമ.
ഡയറക്ടര്‍ ജോഫിന്‍ ടി ചാക്കോ, അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒന്നുമല്ലാതിരുന്ന എന്നെ ഒരു സിനിമ നടനാക്കിയതിന്.
അരുണ്‍ പെരുമ്പ, എന്റെ സുഹൃത്ത് എന്നതിലുപരി ഈ വേഷം ഇത്ര മനോഹരമാക്കാന്‍ അദ്ദേഹം എനിക്കു തന്ന ട്രെയിനിങ് അതാണ് മമ്മൂട്ടി ചേട്ടനെ ഇത്ര മനോഹരമാക്കിയത്.
ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഈ നിമിഷം നന്ദി അറിയിക്കുന്നു.
ആസിഫ് ഇക്കയുടെ 2025-ലെ ആദ്യ സൂപ്പര്‍ ഹിറ്റ് ഫിലിമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം.
എല്ലാത്തിനുമുപരി മമ്മൂട്ടി സാര്‍. അദ്ദേഹം യസ് പറഞ്ഞിരുന്നില്ല എങ്കില്‍ ഇങ്ങനൊരു വേഷമോ സിനിമായോ ഉണ്ടാകില്ലായിരുന്നു.
നമ്മുടെ എല്ലാം എല്ലാമായ മമ്മൂട്ടിച്ചേട്ടന് മമ്മൂട്ടി സാറിനു ഒരായിരം നന്ദി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]