
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകള്‍ വിവാദത്തില്‍. അമിത് ഷായ്ക്ക് പകരം ഗുണ സംവിധായകനും നടനുമായ സന്താന ഭാരതിയുടെ ചിത്രമാണ് പോസ്റ്ററില്‍ അച്ചടിച്ചിരിക്കുന്നത്. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാന്‍ പോലുമുള്ള കഴിവില്ലെന്ന് പരിഹസിച്ചുകൊണ്ട്. ഡി.എം.കെ. പ്രവർത്തകരടക്കം ഒട്ടനവധി പേർ സമൂഹമാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
56-ാമത് സിഐ.എസ്.എഫ്. റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയത്. വര്‍ത്തമാന ഇന്ത്യയുടെ ഉരുക്കു മനുഷ്യന് എന്ന് അമിത് ഷായെ വിശേഷിപ്പിച്ച പോസ്റ്ററില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അരുള്‍ മൊഴിയുടെ പേരുമുണ്ട്.
ഈ പോസ്റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും അരുള്‍മൊഴി പറഞ്ഞു. ബി.ജെ.പിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബി.ജെ.പി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]