
വനിതാ ദിനത്തിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി നടി ദിവ്യ പ്രഭ. ”ഈ വനിതാ ദിനത്തിൽ, നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാ
തൊഴിലാളികൾക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണം എന്നാവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു. അവർ സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാർച്ചിൽ, ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ വേതനവും അന്തസ്സും അവരുടെ അവകാശമാണ്.” നമുക്ക് അവർക്കുവേണ്ടി ശബ്ദമുയർത്താമെന്നും ദിവ്യ പ്രഭ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മൂന്നുമാസത്തെ വേതനക്കുടിശ്ശിക നൽകുക, ഓണറേറിയം വർധിപ്പിച്ച് എല്ലാമാസവും അഞ്ചാംതീയതിക്കുമുൻപായി നൽകുക, ഓണറേറിയം ലഭിക്കുന്നതിനുള്ള ഉപാധികൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷംരൂപ നൽകുക, പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ സമരം ആരംഭിച്ചത്. ഇതിനെ തുടർന്ന് മൂന്നുമാസത്തെ വേതനക്കുടിശ്ശിക അനുവദിച്ചിരുന്നു. എന്നാൽ മറ്റുള്ള ആവശ്യങ്ങളിൽ സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് പ്രവർത്തകർ സമരം തുടരുകയാണ്. വനിത ദിനത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]