
ചെന്നൈ: നടൻ വടിവേലു ഡി.എം.കെ. സ്റ്റാനാർഥിയായി ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം. അതേക്കുറിച്ച് അറിയില്ലെന്നു പറഞ്ഞെങ്കിലും തീർത്തും നിഷേധിക്കാൻ വടിവേലു തയ്യാറായിട്ടില്ല.
തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായിരിക്കേ 2011-ലെ തിരഞ്ഞെടുപ്പിൽ വടിവേലു ഡി.എം.കെ.ക്കു വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യാണ് ജയിച്ചത്. അതിനു ശേഷം വടിവേലുവിന് സിനിമയിൽ അവസരങ്ങൾ തീരേ കുറഞ്ഞു. രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നു.
വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നൻ എന്ന സിനിമയിൽ ഉദയനിധി സ്റ്റാലിനൊപ്പമാണ് വടിവേലു അവസാനം അഭിനയിച്ചത്. വടിവേലു വീണ്ടും രാഷ്ട്രീയത്തിലിറങ്ങാൻ പോവുകയാണെന്നും ഡി.എം.കെ. അദ്ദേഹത്തെ സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹം പരക്കാൻ ഇതും കാരണമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]