
സവര്‍ക്കറുടെ ജീവിതം പ്രമേയമാവുന്ന സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിലെ നായകന്. രണ്‍ദീപ ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. 2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്. എന്നാല്‍ 2022 ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ രണ്‍ദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തല്‍.
”തുടക്കത്തില്‍ വളരെ ആത്മാര്‍ത്ഥമായാണ് രണ്‍ദീപ് ചിത്രത്തെ സമീപിച്ചിരുന്നത്. ഇതിനായി സ്വാതന്ത്ര്യസമരത്തേക്കുറിച്ചും ലോകമഹായുദ്ധങ്ങളേക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ വായിച്ചു. അതുവളരെ നന്നായിത്തന്നെ തോന്നി. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റില്‍ ചില പ്രശ്നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് യാതൊരു പ്രശ്നവുമില്ല. തിരക്കഥയില്‍ മാറ്റം വരുത്തി രണ്ടാമത്തെ ഡ്രാഫ്റ്റ് കാണിച്ചപ്പോഴും വീണ്ടും പ്രശ്നങ്ങള്‍ പറഞ്ഞു. തിരക്കഥ ശരിയായാല്‍ വേറൊന്നും താന്‍ അന്വേഷിക്കില്ലെന്നും രണ്‍ദീപ് ഉറപ്പുനല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ആമ്പി വാലിയില്‍ നടന്ന ചര്‍ച്ചയില്‍ തിരക്കഥ ശരിയായി. ഞാനതില്‍ സന്തോഷിച്ചിരിക്കുകയായിരുന്നു. പക്ഷേ രണ്‍ദീപിന്റെ ഭാഗത്തുനിന്നും കുഴപ്പങ്ങള്‍ വീണ്ടും ആരംഭിച്ചു. തിരക്കഥയില്‍ ഹിറ്റ്ലര്‍, ഇംഗ്ലണ്ടിലെ രാജാവ്, പ്രധാനമന്ത്രി, ബാലഗംഗാധര തിലകന്റെ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് തുടങ്ങിയ ഭാഗങ്ങള്‍ തിരക്കഥയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധംപിടിച്ചു. ഇതൊക്കെ എങ്ങനെ സവര്‍ക്കറുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ അതിശയിച്ചു. പക്ഷേ രണ്‍ദീപ് വഴങ്ങാന്‍ കൂട്ടാക്കിയില്ല. അയാള്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിരുന്നു. ആ വായന ഒരു ബാധ്യതയായി”- മഹേഷ് മഞ്ജരേക്കര്‍ പറഞ്ഞു.
അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആര് ഭക്തി ക്ലെന്, മാര്‍ക്ക് ബെന്നിങ്ടണ്, അമിത് സിയാല്‍ എന്നിവര്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് 22 ന് ചിത്രം റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]