
ഗായിക യെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി . തിങ്കളാഴ്ച നടത്തിയ സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഏവർക്കും പ്രചോദനമായ ഗായികയാണ് ആശാ ഭോസ്ലെയെന്ന് ഷാ പറഞ്ഞു.
ആശാ തായ് എന്നാണ് അമിത് ഷാ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ ഗായികയെ വിശേഷിപ്പിച്ചത്. “അവരെ കണ്ടുമുട്ടുന്നത് എപ്പോഴും ആനന്ദകരമായ അനുഭവമാണ്. മുംബൈയിൽ വെച്ച് ഇന്ത്യൻ സംഗീതത്തെയും സംസ്കാരത്തെയും കുറിച്ച് അവരുമായി സമ്പന്നമായ ഒരു ചർച്ച നടത്തി. അവർ എല്ലാവർക്കും ഒരു പ്രചോദനമാണ്, അവരുടെ ശബ്ദം നമ്മുടെ സംഗീത വ്യവസായത്തിന് അനുഗ്രഹമാണ്.” അമിത് ഷാ എഴുതി.
ആശാ ഭോസ്ലേയുടെ അനുഗ്രഹം തേടിയ അദ്ദേഹം അവരുടെ ഫോട്ടോബയോഗ്രഫിയായ ബെസ്റ്റ് ഓഫ് ആശ എന്ന പുസ്തകവും പ്രകാശനംചെയ്തു. വിഖ്യാത ഫോട്ടോഗ്രാഫർ ഗൗതം രാജധ്യക്ഷ പകർത്തിയ ആശാ ഭോസ്ലെയുടെ ചിത്രങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കൂടിക്കാഴ്ചയ്ക്കിടെ ഹം ദോനോ എന്ന ചിത്രത്തിലെ അഭി ന ജാവോ എന്ന ഗാനം ആശോ ഭോസ്ലേ ആലപിച്ചു. ഇതിന്റെ വീഡിയോ മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്.
ആശാ ഭോസ്ലേയുടെ കൊച്ചുമകൾ സനായ് ഭോസ്ലേ അമിത് ഷായുടെ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]